CinemaGeneralLatest NewsNEWS

ഇസ്ലാമിസ്റ്റുകളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു: തമിഴ്‌നാട്ടിൽ ബീസ്റ്റിന് വിലക്കേർപ്പെടുത്തണമെന്ന് ലീഗ് നേതാവ് മുസ്തഫ

ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റിന് കുവൈറ്റ് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. വിജയ് – നെൽസൺ ദിലീപ്കുമാർ കൂട്ടുകെട്ടിൽ ഏപ്രിൽ 13 ന് പുറത്തിറങ്ങുന്ന ചിത്രത്തിന്, കഴിഞ്ഞ ദിവസമാണ് കുവൈറ്റ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ചിത്രത്തിൽ ഇസ്ലാം തീവ്രവാദം പറയുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുവൈറ്റ് ‘ബീസ്റ്റിന്’ വിലക്കേർപ്പെടുത്തിയത്. ഇപ്പോഴിതാ, കുവൈറ്റിന് പിന്നാലെ തമിഴ്‌നാട്ടിലും ചിത്രത്തിന് വിലക്കേർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. തമിഴ്‌നാട്ടിൽ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുസ്ലീം ലീഗ് പാർട്ടി നേതാവ് മുസ്തഫ രംഗത്ത്.

Also Read:ആൾക്കൂട്ടത്തെ പഠിപ്പിക്കലല്ല, വേറെ ഒരുപാട് പണിയുണ്ടെന്ന് റിമ കല്ലിങ്കൽ: അത് നന്നായെന്ന് ശാരദക്കുട്ടി

‘തമിഴ് സിനിമകളിൽ ഇസ്ലാമിസ്റ്റുകളെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് വഴി, മുസ്ലീങ്ങൾ എല്ലാവരും തീവ്രവാദികളാണെന്ന ധാരണ സിനിമാ വ്യവസായം സൃഷ്ടിക്കുന്നു. അവരുടെ ജാതി സ്വത്വം ഉൾപ്പെടുത്തുന്നതിനെതിരെ, സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ സാമൂഹിക സംഘടനകൾ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നത് നാം കാണുന്നുണ്ട്. സിനിമകളിൽ, ബോംബെറിയുകയും വെടിയുതിർക്കുകയും ചെയ്യുന്നവരെയെല്ലാം ഇസ്ലാമിസ്റ്റുകൾ ആയി ചിത്രീകരിക്കുന്നു. രാജ്യത്തിന്റെ സമാധാനത്തിനും പരമാധികാരത്തിനും എതിരായി ഇവർ പ്രവർത്തിക്കുന്നുവെന്ന് ഇപ്പോഴും സിനിമകളിൽ കാണിക്കുന്നു. ഇത്തരം രംഗങ്ങൾ തുടരുന്നത് ഏറെ ഖേദകരമാണ്. 2015ലെ മഹാപ്രളയത്തിൽ ഇസ്ലാമിക സംഘടനകൾ നടത്തിയ പ്രവർത്തനങ്ങൾ ആരും മറക്കരുത്. ബന്ധുക്കൾ തൊടാൻ വിസമ്മതിച്ചപ്പോഴും കൊറോണ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ, ഇസ്ലാമിക സംഘടനകൾ സംസ്‌കരിച്ചു. ഇതുപോലെയുള്ള ദുരന്തങ്ങൾ വരുമ്പോൾ, ജീവൻ പണയപ്പെടുത്തിയാണ് ഇസ്ലാമിക യുവാക്കൾ ഇപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത് എന്നത് ആർക്കും നിഷേധിക്കാനാവില്ല.

Also Read:സത്യം എത്ര നാൾ കഴിഞ്ഞാലും ഒരിക്കൽ പുറത്തുവരും: സ്വാമി ഗംഗേശാനന്ദ അഭിനയത്തിലേക്ക്

യാഥാർത്ഥ്യം ഇതാണെന്നിരിക്കെ, ബീസ്റ്റ് സിനിമയിൽ ഇസ്ലാമിസ്റ്റുകളെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. വിശുദ്ധ റമദാൻ മാസമാണിപ്പോൾ. ഇസ്ലാമിസ്റ്റുകൾ നിലവിൽ നോമ്പ് അനുഷ്ഠിക്കുന്ന സമയം. ഈ സാഹചര്യത്തിൽ ഇസ്ലാമിസ്റ്റുകളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന വിജയ് ചിത്രം ബീസ്റ്റ് പുറത്തിറങ്ങിയാൽ പ്രശ്നമാകും. അതിനാൽ, ബീസ്റ്റ് സിനിമയുടെ റിലീസ് നിരോധിക്കണമെന്ന് തമിഴ്നാട് മുസ്ലീം ലീഗിന് വേണ്ടി ആഭ്യന്തര സെക്രട്ടറി എസ് കെ പ്രഭാകറിനോട് ഞാൻ അഭ്യർത്ഥിക്കുന്നു’, മുസ്തഫ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ബീസ്റ്റിന് മുൻപ് ദുൽഖർ സൽമാന്റെ ‘കുറുപ്പ്’, വിഷ്ണു വിശാലിന്റെ ‘എഫ്‌.ഐ.ആർ’ തുടങ്ങിയ ചിത്രങ്ങളും കുവൈറ്റ് നിരോധിച്ചിരുന്നു. കുവൈറ്റിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങളും, ഇസ്ലാമിക തീവ്രവാദം എന്ന വാക്കും ചിത്രത്തിന്റെ ട്രെയിലറിൽ കാണിച്ചെന്ന് ബീസ്റ്റിന് നിരോധനം ഏർപ്പെടുത്തിയ കുവൈറ്റ് അറിയിച്ചു. ഒരു വിജയ് ചിത്രത്തിന് മറ്റൊരു രാജ്യത്ത് വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമായാണ്. അതേസമയം, വിലക്കിനെ കുറിച്ച് ഔദ്യോഗികമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button