മലയാളത്തിന്റെ പ്രിയതാരം വിമലാ രാമൻ വിവാഹിതയാകുന്നു. തെന്നിന്ത്യൻ നടന് വിനയ് റായ് ആണ് വരൻ. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്ന് ഇരുവരോടും അടുത്തവൃത്തങ്ങൾ പറഞ്ഞു.
പൊയ് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ വിമല രാമൻ സുരേഷ് ഗോപിയുടെ ടൈം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തിയത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുടെ നായികയായി തിളങ്ങിയ വിമലയുടെ പ്രധാനചിത്രങ്ങൾ പ്രണയകാലം, കോളേജ് കുമാരന്, നസ്രാണി, കല്‍ക്കത്ത ന്യൂസ്, ചാട്ടം, ഡാം 999 എന്നിവയാണ്. ഗ്രാന്‍മയാണ് വിമലയുടെ ഏറ്റവും പുതിയ ചിത്രം.
Post Your Comments