
ജനനേന്ദ്രിയം മുറിച്ച സംഭവത്തിലൂടെ വാർത്തകളിൽ നിറഞ്ഞ സ്വാമി ഗംഗേശാനന്ദ അഭിനയത്തിലേക്ക്. കെ.ജെ.ഫിലിപ്പ് സംവിധാനം ചെയ്യുന്ന ‘സ്വപ്നസുന്ദരി’ എന്ന ചിത്രത്തിൽ സ്വപ്നാനന്ദ എന്ന സന്യാസിയായാണ് അദ്ദേഹം എത്തുന്നത്. ‘സത്യം എത്ര നാൾ കഴിഞ്ഞാലും ഒരിക്കൽ പുറത്തുവരും’ എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ സ്വാമിയുടെ ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
read also: ചെരുപ്പിടാതെ, കറുത്ത വസ്ത്രമണിഞ്ഞ് രാം ചരണ്‍: ശബരിമല ദര്‍ശനത്തിന് വ്രതം നോറ്റ് താരം
50 ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കിയിരിക്കുകയാണ് ‘സ്വപ്നസുന്ദരി’യുടെ അണിയറ പ്രവർത്തകർ. ആക്‌ഷനും പ്രണയത്തിനും പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഡോ. രജിത്തും ഡോ. ഷിനുവും പ്രധാനവേഷത്തിൽ എത്തുന്നു.
Post Your Comments