തന്റെ അഭിപ്രായങ്ങളും നിലപാടുകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന സംവിധായകനാണ് ഒമർ ലുലു. കഴിഞ്ഞ ദിവസം നോമ്പ് കാലത്ത് ഹോട്ടലുകൾ അടച്ചിടുന്നത് ഇഷ്ട ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നു ഒമർ ലുലു പറഞ്ഞത് വലിയ വിമർശനത്തിന് ഇടയാക്കി. ഇപ്പോഴിതാ, തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
‘ നോമ്പിനു ഭക്ഷണം കൊടുക്കുന്ന ഹോട്ടൽ അടച്ചിടരുത് എന്ന് പറഞ്ഞപ്പോൾ എന്നെ നിങ്ങൾ ആദ്യം തെറിവിളി വിളിച്ചു അവസാനം വർഗ്ഗീയവാദി വരെ ആക്കി. നോമ്പ് സമയത്ത് ലാഭം കുറയും, തുറന്നാൽ നഷ്ടമാണ്. അത് കൊണ്ട് രാത്രികാലങ്ങളിൽ കൂടുതൽ തുറക്കുക അതാണ് ലാഭം. ഭക്ഷണം കൊടുക്കുന്ന ഹോട്ടൽ പോലും ഒരു ബിസിനസ്സ് ആണ്. അതെ, എല്ലാം ബിസ്സിനസ് ആണ്, ബിസ്സിനസ് മാത്രം. അപ്പോ കലയിൽ ഞങ്ങളും ബിസിനസ്സ് കാണും ‘- എന്ന് ഒമർ ലുലു പറയുന്നു.
കലാകാരൻ എന്ന് പറഞ്ഞു നിങ്ങൾ എന്നെ അതിൽ ഒതുക്കല്ലേയെന്ന വിനായകന്റെ അഭിപ്രായം നൂറു ശതമാനവും ശരിയാണെന്നും ജീവിക്കാന്‍ ഞങ്ങൾക്കും പണം വേണമെന്നും കലയിട്ട് പുഴുങ്ങിയാ ചോറാവില്ലെന്നും ഒമർ ലുലു കുറിക്കുന്നു.
കുറിപ്പ് പൂർണ്ണ രൂപം
ഞാന്‍ ചെയ്തത് ഇത് വരെ മസാല കച്ചവട സിനിമകൾ ആണ് (ഇന്ന് നല്ല കോമഡി ടൈമിംഗ് ഉള്ള നടൻമാരില്ല അത് കൊണ്ട് ഡബിൾമീനിംഗ്,ഗ്ളാമർ പ്രദർശനം ഒക്കെ ഞാന്‍ സിനിമയിൽ ഉപയോഗിച്ചു) എന്നായിരുന്നു എന്റെ സിനിമകൾക്ക് മേലെ ഉള്ള പ്രധാന ആരോപണം.
ഞാന്‍ വല്ല്യ താരങ്ങൾ ഇല്ലാതെയാണ് നാല് സിനിമ ചെയ്തത് (അതിൽ മൂന്നെണ്ണം സാമ്പത്തികമായി വിജയിച്ചു) അത് കാരണം ഒരുപാട് പുതിയ ആളുകൾക്ക് അവസരം കൊടുക്കാൻ പറ്റി.
നിങ്ങൾ ചെയ്യുന്നത് സിനിമയാണ് അത് ഒരു കലയാണ് പണം അല്ലാ നോക്കേണ്ടത് നല്ല സന്ദേശം ഉള്ള സിനിമ ചെയ്യൂ എന്നും പറഞ്ഞ് എന്നെ കുറെ പേർ ചേർന്ന് തുണ്ട് പടം ചെയ്യുന്ന സംവിധായകൻ ആക്കി. സൂപ്പർസ്റ്റാറുകൾ ഇല്ലാത്ത ഏത് സന്ദേശം കൊടുക്കുന്ന സിനിമയാണ് നിങ്ങൾ തീയേറ്ററിൽ പോയി വിജയിപ്പിച്ചത്. ഇനി OTT ആണെങ്കിൽ സൂപ്പർസ്റ്റാർസ് ഇല്ലാത്ത സിനിമക്ക് അവർ വില തരില്ല. superstars ഇല്ലാത്ത സിനിമ ആണെങ്കിൽ അടുത്ത ഓപ്ഷൻ OTTയിൽ Revenue Sharing എന്നതാണ്, അതാണെങ്കിൽ സിനിമ OTTയിൽ Release ചെയ്തു നിമിഷങ്ങൾക്ക് അകം ടെലിഗ്രാമിലൂടെ എല്ലാവരില്ലേക്കും എത്തും.
യാത്രക്കിടയിൽ എനിക്ക് ഫീൽ ചെയ്ത ഒരു കാര്യം ഞാന്‍ നിങ്ങളോട് പറഞ്ഞൂ നോമ്പിനു ഭക്ഷണം കൊടുക്കുന്ന ഹോട്ടൽ അടച്ചിടരുത് എന്ന്. അങ്ങനെ പറഞ്ഞപ്പോൾ എന്നെ നിങ്ങൾ ആദ്യം തെറിവിളി വിളിച്ചു അവസാനം വർഗ്ഗീയവാദി വരെ ആക്കി.
കറക്ക്റ്റ് കാരണം പിന്നെ പതിയെ വന്ന് തുടങ്ങി നോമ്പ് സമയത്ത് ലാഭം കുറയും തുറന്നാൽ നഷ്ടമാണ് അത് കൊണ്ട് രാത്രികാലങ്ങളിൽ കൂടുതൽ തുറക്കുക അതാണ് ലാഭം. ഭക്ഷണം കൊടുക്കുന്ന ഹോട്ടൽ പോലും ഒരു ബിസിനസ്സ് ആണ് അതെ എല്ലാം ബിസ്സിനസ് ആണ് ബിസ്സിനസ് മാത്രം. അപ്പോ കലയിൽ ഞങ്ങളും ബിസിനസ്സ് കാണും
അങ്ങനെ ഞങ്ങളെ ആരും കലാകാരന് മാത്രമായി ഒതുക്കണ്ട വിനായകൻ പറഞ്ഞത് 100 ശതമാനം ശരിയാ. ഞങ്ങൾക്കും പണം വേണം ജീവിക്കാന്‍ കലയിട്ട് പുഴുങ്ങിയാ ചോറാവില്ല മുതലാളി അപ്പോ എന്റെ സിനിമയിൽ സിനിമയുടെ മൂഡ് പോലെ അടി ഇടി വെടി എല്ലാം ഉണ്ടാവും പിന്നെ ഞാന്‍ നിങ്ങളുടെ കൂടെയും ഉണ്ടാവും എപ്പോഴും
Post Your Comments