ആരാധകരെ ഏറെയുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ 4 മറ്റ് മൂന്നു സീസണുകളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത് അതിലെ മത്സരാർത്ഥികളെ തിരഞ്ഞെടുത്തിരിക്കുന്ന രീതിയിലൂടെയാണ്. സ്വവർഗാനുരാഗം തുറന്നു പറഞ്ഞ അപർണ, ജാസ്മിൻ തുടങ്ങിയവർ മത്സരാർത്ഥികളായി എത്തിയതു മുതൽ ഷോയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിക്കഴിഞ്ഞു.
ഇപ്പോൾ, സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് മജീഷ്യൻ അശ്വിൻ വിജയുടെ വെളിപ്പെടുത്തലാണ്. താൻ ഒരു ഗേയാണെന്നു തുറന്നു പറയുകയാണ് അശ്വിൻ വിജയ്. അപർണയും ജാസ്മിനും ബിഗ് ബോസ് വീട്ടിലേക്ക് എത്തുമ്പോൾ തന്നെ തങ്ങളുടെ ഐഡന്റിറ്റി തുറന്നു പറഞ്ഞിരുന്നുവെങ്കിലും അശ്വിൻ ആദ്യമായാണ് ബിഗ് ബോസിൽ ഇതിനെ കുറിച്ച് സംസാരിക്കുന്നത്
read also: അമിത് ചക്കാലക്കൽ, ഗുരു സോമസുന്ദരം: ‘ചാൻസ്’ സിനിമയ്ക്ക് അഞ്ചു മന ദേവീക്ഷേത്രത്തിൽ തുടക്കമായി
അപർണയും ജാസ്മിനുമായുള്ള സംഭാഷണത്തിനിടെയാണ് അശ്വിന്റെ തുറന്നു പറച്ചിൽ. ഇവനൊരു രഹസ്യം പറയാനുണ്ടെന്നും വളരെ വ്യക്തിപരമായ കാര്യമാണ് എന്നും പറഞ്ഞ് അപർണയാണ് ജാസ്മിനോട് കാര്യം അവതരിപ്പിക്കുന്നത്.
‘ഇവൻ ഗേ ആണ്’ എന്ന് അപർണ ജാസ്മിനോട് പറയുമ്പോൾ ‘അതെ’ എന്ന് സമ്മതിച്ചുകൊണ്ട് അശ്വിൻ ജാസ്മിനു കൈ കൊടുക്കുന്നു. ‘ബൈസെക്ഷ്വൽ ആണോ?’ എന്നു ജാസ്മിൻ തിരക്കുമ്പോൾ ‘അല്ല, സ്ട്രിക്ക്ലി ഗേ’ എന്നാണ് അശ്വിന്റെ മറുപടി. ‘എനിക്കു മുൻപു ഡൗട്ട് ഉണ്ടായിരുന്നു. പിന്നെ, വ്യക്തിപരമായ കാര്യമായതു കൊണ്ട് ചോദിക്കാതിരുന്നതാണെന്ന്’ ജാസ്മിൻ പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
Post Your Comments