മോഹൻലാലിന്റെ മാസ് ചിത്രങ്ങളിൽ ഒന്നാണ് വർണ്ണപ്പകിട്ട്. ഐവി ശശി ഒരുക്കിയ ഈ ചിത്രം പ്രദർശനത്തിനെത്തിയിട്ട് ഇരുപത്തിയഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിനു പിന്നിലെ ചില അറിയാക്കഥകൾ പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് ബാബു ജനാർദ്ദനൻ. മീന, മോഹൻലാൽ, ദിലീപ് , ദിവ്യ ഉണ്ണി, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ച പോളച്ചൻ എന്ന കഥാപാത്രം വിവാഹം കഴിക്കുന്ന നാൻസി എന്ന കഥാപാത്രത്തിനായി ആദ്യം തിരഞ്ഞെടുത്തത് ദിവ്യ ഉണ്ണിയെ ആയിരുന്നില്ലെന്ന് ബാബു ജനാർദ്ദനൻ പറയുന്നു.
read also: ഞാൻ ഒരു ഗേ : ബിഗ് ബോസിൽ അശ്വിൻ വിജയ് വെളിപ്പെടുത്തുന്നു
‘ രണ്ടാം നായികയായി അക്കാലത്ത് ചില സിനിമകളിൽ നായികയായി അഭിനയിച്ചിരുന്ന ഒരു നടിയെ വിളിച്ചു. ദിലീപ് അവതരിപ്പിച്ച പോളച്ചൻ എന്ന കഥാപാത്രം വിവാഹം കഴിക്കുന്ന നാൻസി എന്ന കഥാപാത്രമായിരുന്നു അത്. പക്ഷേ, കഥയിൽ നടൻ ഗണേശിന്റെ കഥാപാത്രം ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ആ നടി പിന്മാറി. ‘ഗണേഷിന്റെ കഥാപാത്രം ആക്രമിക്കുന്ന രീതിയിൽ കഥ വന്നാൽ ഇമേജിനെ ബാധിക്കും’ എന്നായിരുന്നു അവരുടെ പേടി.’- മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പിന്നീട് മറ്റൊരു നടിയെ പരിഗണിച്ചെങ്കിലും അവർക്കു ഡാൻസ് അറിയാത്തതിനാല്‍ ഒഴിവാക്കേണ്ടി വന്നു. പിന്നീടാണ്, ദിവ്യ ഉണ്ണിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments