GeneralLatest NewsMollywoodNEWS

ഒരു രാത്രി യാത്രയിലെ അപ്രതീക്ഷിത സംഭവങ്ങളുമായി അതേഴ്സ്

അനിൽ ആന്റോ ഈ സിനിമയിൽ മുഖ്യ വേഷം അവതരിപ്പിക്കുന്നു.

അപ്രതീക്ഷിതമായ ഒരു രാത്രി യാത്രയിൽ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമായി, പ്രേക്ഷകർക്ക് ഞെട്ടിക്കുന്ന അനുഭവങ്ങൾ പകർന്നു നൽകാൻ അതേഴ്സ് ഒരുങ്ങുന്നു. ചിത്രത്തിന്റെ അവസാനഘട്ട ജോലികളും കഴിഞ്ഞ്, റിലീസിന് തയ്യാറെടുക്കുകയാണ്. വൈഡ് സ്ക്രീനിൻ്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം, നടനും മോഡലുമായ ശ്രീകാന്ത് ശ്രീധരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്നു.

ട്രാൻസ്‍ജൻഡർ കമ്യൂണിറ്റിക്കെതിരെ ഇനിയും ഉറക്കം നടിക്കുന്ന നമ്മുടെ സമൂഹത്തിന് നേരെയുള്ള ഒട്ടനവധി ചോദ്യങ്ങളും അതിലുപരി അതിനൊക്കെയുള്ള ഉത്തരങ്ങളും നൽകുകയാണ് അതേഴ്സ് എന്ന സിനിമയിലെ ഇതിവൃത്തമെന്നു സംവിധായകൻ ശ്രീകാന്ത് ശ്രീധരൻ.

read also:എന്തോ മരുന്നു ഒക്കെ കഴിച്ചു തടികുറക്കാന്‍ നോക്കിയതാ: നടി പാര്‍വതിക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിങ്ങിനെതിരെ അതുല്യ

ഇതുവരെ മലയാള സിനിമ അവതരിപ്പിക്കാത്ത, അതിശക്തമായ ട്രാൻസ് ജൻഡർ കമ്യൂണിറ്റിയുടെ രാഷ്ട്രീയം പറയുന്ന ഈ സിനിമയിൽ, അഞ്ചോളം ട്രാൻസ് ജൻഡേഴ്‌സ് പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നത് ഒരു പ്രത്യേകതയാണ്. പ്രശസ്ത സംവിധായകൻ ജയരാജിൻ്റെ അവൾ എന്ന ചിത്രമുൾപ്പടെ ആറോളം സിനിമകൾ നിർമ്മിച്ച ഡോ.മനോജ് ഗോവിന്ദന്റെ നിർമ്മാണം പൂർത്തീകരിച്ച ചിത്രമാണ് അതേഴ്‌സ്.

സെക്കൻഡ് ഷോ, ഇമ്മാനുവൽ എന്നീ സിനിമകളിലൂടെ അഭിനയ രംഗത്തെത്തുകയും പുറത്തിറങ്ങിയ ആർ.ജെ മഡോണ, പപ്പ തുടങ്ങിയ ചിത്രങ്ങളിൽ നായക വേഷം കൈകാര്യം ചെയ്യുകയും ചെയ്ത അനിൽ ആന്റോ ഈ സിനിമയിൽ മുഖ്യമായൊരു വേഷം അവതരിപ്പിക്കുന്നു.

വൈഡ് സ്ക്രീനിൻ്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന അതേഴ്സ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – ശ്രീകാന്ത് ശ്രീധരൻ. ക്യാമറ – വിപിൻ ചന്ദ്രൻ ,സംഗീതം – നിഖിൽ രാജൻ, എഡിറ്റർ – നോബിൻ തോമസ്, ഗാനരചന – ഹേമന്ത് രവീന്ദ്രൻ, ആർട്ട് – ജയൻ കോട്ടയ്ക്കൽ, മേക്കപ്പ് – സോണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അരുൺ കേശവൻ,പ്രൊഡക്ഷൻ കൺട്രോളർ-റോജി പി കുര്യൻ, വി.എഫ്.എക്സ് – രൺദിഷ് കൃഷ്ണ, കളറിംഗ് – ആക്ഷൻ ഫ്രെയിംസ് മീഡിയ, ശബ്ദമിശ്രണം – കരുൺ പ്രസാദ്, പബ്ളിസിറ്റി – സവീഷ് അലൂർ, പി.ആർ.ഒ- അയ്മനം സാജൻ.

അനിൽ ആൻ്റോ ,റിയ ഇഷ, നിഷ മാത്യു, കെസിയ, ആർ.ജെ.രഘു, ഗോപു പട വീടൻ, ആനന്ദ് ബാൽ എന്നിവരോടൊപ്പം മുൻ കോഴിക്കോട് കലക്ടർ പ്രശാന്തും ട്രാൻസ്ജെൻ്റേഴ്സും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button