
മുംബൈ: പ്രമുഖ നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി. മുപ്പത്തി മൂന്നുകാരിയായ സഹപ്രവര്‍ത്തകയാണ് നൃത്ത രംഗത്ത് വിജയിക്കണമെങ്കില്‍, താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു ഗണേഷ് ആചാര്യ ആവശ്യപ്പെട്ടുവെന്നു ആരോപിച്ചു എത്തിയത്. ഈ കേസിൽ മഹാരാഷ്ട്ര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
2020 ജനുവരിയിലാണ് യുവതി ഗണേഷ് ആചാര്യയ്‌ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ഗണേഷിന്റെ ആവശ്യം നിരസിച്ചതിനെ തുടർന്ന് ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷനില്‍ നിന്നും തന്റെ അംഗത്വം നഷ്ടമായെന്നും അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പരാതിയിൽ ആരോപിച്ചു.
read also: കാറപകടം: നടി മലൈക അറോറയ്ക്ക് പരുക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഗണേഷ് ആചാര്യയ്ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354-എ, 354-സി, 354-ഡി, 509, 323, 504, 34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
Post Your Comments