
തിരുവനന്തപുരം: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോണ്‍ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിച്ചു. ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്, ഗുരുതരാവസ്ഥയിലുള്ള ജോണ്‍ പോള്‍ രണ്ടു മാസത്തിലേറെയായി ചികിത്സയിലാണ്.
എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള ജോണ്‍ പോളിനെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സന്ദര്‍ശിച്ചു. ജോണ്‍ പോളിന്റെ മകളുമായി ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തെ ചര്‍ച്ചചെയ്തിരുന്നതായി മന്ത്രി അറിയിച്ചു.
ആ നടനോട് ഭയങ്കര ക്രഷായിരുന്നു, ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല: രചന നാരായണന്‍കുട്ടി
ജോണ്‍ പോളിന് ചികിത്സാ സഹായം നൽകുന്നതിനായി സാനുമാഷ് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തിരുന്നുവെന്നും പി രാജീവ് വ്യക്തമാക്കി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments