ബിഗ് ബോസ് നാലാം സീസണിൽ മികച്ച രീതിയിൽ മുന്നേറുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിന്‍ എം മൂസ. ഷോയ്ക്ക് ഉള്ളിൽ ജാസ്മിൻ നടത്തുന്ന ഭാഷാ പ്രയോഗത്തില്‍ ആരാധകരും പ്രേക്ഷകരും അസംതൃപ്തരാണ്. പതിനെട്ടു വയസ്സിലെ വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹത്തിലെ ശാരീരികമായും മാനസികമായുമുള്ള പീഡനങ്ങളും ജാസ്മിന്‍ തുറന്നു പറഞ്ഞത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ സംസാര രീതി മോശമായി പോയി എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമര്‍ശനം.
‘വളരെ മോശമായ രീതിയിലാണ് ജാസ്മിന്‍ സംസാരിക്കുന്നത്. സംസാരത്തില്‍ സംസ്‌കാരമില്ല. വീട്ടിലെ കിടപ്പുമുറിയില്‍ സംസാരിക്കുന്നത് പോലെ അല്ല എന്ന് ഓര്‍മിപ്പിക്കേണ്ടിയിരിയ്ക്കുന്നു. കുട്ടികളും പ്രായമായവരും അടക്കം കുടുംബ പ്രേക്ഷകര്‍ എല്ലാവരും കാണുന്ന ഷോ ആണെന്നിരിക്കെ ഇത്രയും മോശമായ സംസാര രീതി ഒഴിവാക്കേണ്ടതാണ്. ചിലപ്പോള്‍ തോന്നും ഓടി നടന്ന് വഴക്കുണ്ടാക്കി താന്‍ ആക്ടീവ് ആണ് എന്ന് കാണിക്കാനുള്ള തത്രപ്പാടിലാണ് ജാസ്മിന്‍. തെണ്ടി, പെണ്ണുമ്പിള്ള, തള്ള തുടങ്ങിയ പ്രയോഗങ്ങളെല്ലാം ജാസ്മിന്‍ വളരെ അധികം സംഭാഷണങ്ങളില്‍ ഉള്‍പ്പെടുത്തുന്നു’ എന്നാണു ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Post Your Comments