GeneralLatest NewsNEWSTV Shows

മലയാളികള്‍ക്ക് എന്താ ബിഗ്ബോസിനോട് ഇത്ര എതിര്‍പ്പ്? കുറിപ്പ് വൈറൽ

ഒരു പെണ്ണ് ഗ്ലാമര്‍ വസ്ത്രം ധരിച്ചതു കണ്ടാല്‍ നിങ്ങളുടെ മക്കള്‍ വഴിതെറ്റി പോവുന്നുണ്ടെങ്കില്‍ അത് വളര്‍ത്തു ദോഷം

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയുടെ നാലാം സീസൺ ആരംഭിച്ചിരിക്കുകയാണ്. ഷോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളതെങ്കിലും സമൂഹമാധ്യമത്തിൽ ഷോയെ വിമർശിക്കുന്ന ചിലരുണ്ട്. അവരുടെ വാദങ്ങളെ പൊളിച്ചടുക്കുന്ന ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എഡിത്ത് സ്റ്റെഫി.

മലയാളികള്‍ക്ക് എന്താ ബിഗ്ബോസിനോട് ഇത്ര എതിര്‍പ്പ് എന്ന് തുടങ്ങുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

read also: പെണ്‍കുട്ടികളുടെ ഡ്രെസ്സിന്റെ അളവെടുക്കലാണോ നിങ്ങളുടെ പണി: വിമർശനവുമായി ജസ്‌ല മാടശേരി

കുറിപ്പ് ഇങ്ങനെ,

മലയാളികള്‍ക്ക് എന്താ ബിഗ്ബോസിനോട് ഇത്ര എതിര്‍പ്പ്. എല്ലാര്‍ക്കും ഇല്ല ചില ചൊറിയന്മാര്‍ക്കേ ഉള്ളൂ..! അല്ലെങ്കില്‍ ബിഗ്ബോസിനു ഇത്രേം നല്ല റേറ്റിംഗ് കിട്ടില്ലല്ലോ. സീസണ്‍ 4 വരെ ആയി. എന്നിട്ടും ഏഷ്യാനെറ്റിന്റെ പേജിലും ഫാന്‍ പേജുകളിലും ഇതുപോലെ ബിഗ്ബോസ് വിരോധി ചൊറിയന്മാരെ കാണാം. ഇവന്മാര്‍ സമയത്തിന് ഇത്രയും വില കല്‍പ്പിക്കുന്നവര്‍ ആണെങ്കില്‍ എന്തിനു ഫാന്‍ പേജ്കളിലും പോസ്റ്റ് കളിലും വന്നു ചൊറിയുന്ന കമന്റ് ഇടണം.

ഇത്തരം മഹാന്മാരുടെ വിലയേറിയ സമയം കൊണ്ട് സമൂഹത്തിനെ അങ്ങ് ഉദ്ധരിച്ചു കൂടെ.! ബിഗ്ബോസ് എന്നത് ഒരു ബിഗ് ബഡ്ജറ്റ് എന്റര്‍ടൈന്‍മെന്റ് ഷോ ആണ്. (എങ്കില്‍ പിന്നെ ഈ കാശിനു പാവങ്ങള്‍ക്ക് കക്കൂസ് കുത്തി കൊടുത്തൂടെ എന്നു ചോദിക്കുന്നവരോട് ഒന്നും പറയാനില്ല.)

വികാരങ്ങള്‍ക്ക് വിധേയപെടുമ്പോള്‍ നമ്മള്‍ എങ്ങനെയൊക്കെ പെരുമാറും. എങ്ങനെ ഒരു വ്യക്തിക്ക് ഈ സമൂഹം ആവുന്ന വലിയ വീട്ടില്‍ ഒരുമിച്ചു ജീവിക്കാം. അതൊക്കെ തന്നെയാണ് ബിഗ്ബോസ് കാണിച്ചു തരുന്നതും. പിന്നെ ഈ വിരോധി ചൊറിയന്‍മാരുടെ മറ്റൊരു പറച്ചിലാണ് മത്സരാര്‍ത്ഥികള്‍ പോരയെന്ന്..! ഇതിനെയൊക്കെയോ കിട്ടിയുള്ളോ എന്ന്…!

വ്യത്യാസസ്ഥ കാഴ്ചപാടുകലുള്ളവരും ഏറ്റവും അര്‍ഹരായിട്ടുള്ളവരും ആണ് ബിഗ്ബോസില്‍ വരുന്നത്. അവരെ ഒരു പോലെ എല്ലാവര്‍ക്കും സ്വീകരിക്കാന്‍ പറ്റുന്നില്ല എന്നുള്ളത് തന്നെയാണ് അവരുടെ പ്രത്യേകത. പെട്ടന്ന് ദേഷ്യം വരുന്നവരും… പ്രതികരിക്കുന്നവരും….വിവാദങ്ങളില്‍ പെട്ടവരും…തെറ്റിദ്ധരിക്കപെട്ടവരും…പ്രതേകനിലപാടുകള്‍ സ്വീകരിച്ചവരും…ഒക്കെ ആണ് ബിഗ്ബോസില്‍ വരുന്നത്.

അങ്ങനെ ഉള്ളവര്‍ അടങ്ങുന്നതാണ് നമ്മുടെ ഈ സമൂഹം. അല്ലാതെ സ്വന്തം വ്യക്തിത്വം മറച്ചു മാസ്‌ക് വെച്ചു നടക്കുന്ന കൊറേ വ്യക്തികളെ കൊണ്ടുവന്നു പ്രഭാഷണം നടത്തുന്ന പരിപാടിയല്ല ഇത്. സ്‌ക്രിപ്റ്റഡ് ആണെന്ന് പറയുന്നവരോട്..! 24×7 സ്ട്രീമിങ് ഉണ്ട് ഇപ്പോള്‍ അത് കാണാവുന്നതാണ്. പിന്നെ ലൈവ് എന്നു പറഞ്ഞാല്‍ കുറച്ചു മിനിറ്റ്കളുടെ വിത്യാസത്തില്‍ ആണ് സംരക്ഷണം ചെയ്യുന്നത്. കാരണം ഏതു തരത്തില്‍ ഉള്ള പ്രസ്ഥാവാനകള്‍ ഉണ്ടാവു മെന്നുള്ളത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. അതുകൊണ്ട് നിയമപ്രകാരം മോണിറ്റര്‍ ചെയ്തിട്ട് ആണ് പുറത്തു വിടുന്നത്.

ഒരു ഷോ ഹോസ്റ്റ് ചെയ്യുകയെന്നാല്‍ ചെറിയ കാര്യമല്ല. അതില്‍ തന്നെ ബിഗ്ബോസ് ഷോ ഹോസ്റ്റ് ചെയ്യുന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. ഈ 100 ദിവസങ്ങള്‍ ഉണ്ടാവുന്ന കാര്യങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുവാനും അവരോടു സംസാരിക്കാനുമെല്ലാം ഉള്ള പൂര്‍ണ്ണ അധികാരിയാണ് ഹോസ്റ്റ്. മോഹന്‍ലാല്‍ എന്ന നടന്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു ഭംഗിയായി ചെയ്യുന്നു.

എല്ലാ ഭാഷകളിലും അവിടുത്തെ സൂപ്പര്‍ സ്റ്റാര്‍സ് തന്നെയാണ് ബിഗ്ബോസ് ചെയ്തിട്ടുള്ളത്. എല്ലാ സീസണിലും വരുന്ന മറ്റൊരു കാര്യമാണ് ഡ്രെസ്സിങ്…! ഡ്രെസ്സിങ്ങിന്റെ പേരില്‍ സംസ്‌കാരം ഇല്ല… കുട്ടികളായിട്ട് ഇരുന്നു കാണുന്നതാണ് എന്നൊക്ക പറയുന്ന ഇപ്പഴും കേള്‍ക്കുമ്പോള്‍ മലയാളികളെ ഓര്‍ത്തു പുച്ഛം മാത്രമേ തോന്നുന്നുള്ളു.

ഒരു പെണ്ണ് ഗ്ലാമര്‍ ആയി വസ്ത്രം ധരിച്ചതു കണ്ടാല്‍ നിങ്ങളുടെ മക്കള്‍ വഴിതെറ്റി പോവുന്നു ഉണ്ടെങ്കില്‍ അത് നിങ്ങളുടെ വളര്‍ത്തു ദോഷവും പിന്നെ ജീന്‍സിന്റെയും ഗുണമാണ്. വിദേശതൊക്കെ മാതാപിതാക്കള്‍ ബികിനി ഇട്ടോണ്ട് ഒരു സങ്കോചവും കൂടാതെ മക്കളുടെ കൂടെ നടക്കാറുണ്ട്. അവിടെയൊന്നും ഇത്രയും ലൈംഗിക ദാരിദ്രവും ഇല്ല. ചൊറിയന്മാരും ഇല്ല.

പിന്നെ ഈ സീസണ്‍…! ഇതിന്റെ തീം തന്നെ ന്യൂ നോര്‍മല്‍ ആണ്! ലോകം മുഴുവന്‍ നോര്‍മല്‍ ആയി അംഗീകരിച്ചു കഴിഞ്ഞ പല കാഴ്ച്ചപാടുകളും ജീവിതരീതികളും ഇപ്പഴും നമുക്കൊക്കെ ന്യൂ ആണ്… ഇപ്പഴും അതൊന്നും അംഗീകരിക്കാന്‍ നമ്മുടെ സംസ്‌കാരത്തിന്റെ മുഖമൂടികള്‍ സമ്മതിക്കുന്നില്ല. അതിന്റെ പ്രതിഫലനം ആയിരിക്കും ഈ ചൊറിയന്മാരുടെ പേജ്കളിലും പോസ്റ്റ്കളിലും കാണുന്ന മുറവിളികള്‍. കഷ്ടം….!

shortlink

Related Articles

Post Your Comments


Back to top button