അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് കുഞ്ചാക്കോ ബോബന്. സിനിമയിലെ 25-ആം വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ പ്രിയയുമായുള്ള ജീവിതത്തിന്റെ മധുര പതിനേഴ് കടക്കുന്ന സന്തോഷത്തിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മനോഹരമായ കുറിപ്പിലൂടെയാണ് കുഞ്ചാക്കോ ബോബൻ ഈ സന്തോഷം ആരാധകരെ അറിയിച്ചത്. തന്റെ ജീവിതത്തില്‍ ഏറ്റവും മികച്ച കാര്യമാണ് ഭാര്യ പ്രിയ എന്നാണ് താരം കുറിക്കുന്നത്. പ്രിയയ്ക്കും മകന് ഇസഹാക്കിനുമൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്
കുഞ്ചാക്കോ ബോബന്റെ കുറിപ്പ്
‘ഔദ്യോഗികമായി ഞങ്ങളൊരുമിച്ചതിന്റെ മധുരപതിനേഴ്. പ്രിയ ഭാര്യേ നിന്നോടൊപ്പം ജീവിതം മികച്ചതായി തുടരുന്നു. ഈ ഡിജിറ്റല്‍ ലോകത്തില്‍ നീയാണ് എന്റെ വേഗതയേറിയ വൈഫൈ. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നീ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് എന്നെ എപ്പോഴും അദ്ഭുതപ്പെടുത്തുകയാണ്. അതെങ്ങനെയെന്ന് എനിക്ക് അറിയില്ല. എന്നെയും എന്റെ കുടുംബത്തെയും എന്റെ തൊഴിലിനെയും സുഹൃത്തുക്കളെയും പരിപാലിക്കുന്നു, ഒപ്പം എന്റെ ജീവിതത്തെ സന്തുലിതമായി നിലനിര്‍ത്തുന്നു.
read also: പെണ്‍കുട്ടികള്‍ ഗ്ലാമറസ് വേഷം ധരിച്ച് ഡാന്‍സ് കളിക്കുന്നത് സ്ത്രീവിരുദ്ധതയല്ല: പൃഥ്വിരാജ്
ഏതൊരു സാധാരണ ദമ്പതികളെയും പോലെ നമുക്കിടയിലും ചെറിയ വഴക്കുകള്‍ ഉണ്ടാകാറുണ്ട്. പക്ഷേ രാത്രി അവസാനിക്കുന്നതിന് മുമ്പ് അവ പരിഹരിക്കാനും അടുത്ത ദിവസം മികച്ചതാക്കാനും നമ്മള് ശ്രദ്ധിക്കാറുമുണ്ട്. ഇന്ന് ഞാന്‍ നല്ല ചിത്രങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ഭൂരിഭാഗം ക്രെഡിറ്റും നിനക്കാണ്.. സ്വയം വിശ്വസിക്കാനും എല്ലാത്തിനെയും വ്യത്യസ്തമായ വീക്ഷണകോണില്‍ കാണാനും ഏറ്റവും മികച്ചതിനായി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചത് നീയാണ്.. ഓ പ്രിയേ…എന്ന് എന്റെ ആദ്യ സിനിമയില്‍ തന്നെ പാടാന്‍ അവസരം നല്‍കിയത് ദൈവത്തിന് പറ്റിയ തെറ്റല്ല. കാരണം നീയാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച മികച്ച കാര്യം. ഇത് വളരെ ലളിതവും എന്നാല്‍ മധുരതരവുമായ ഒരു ആഘോഷമായിരുന്നു. അതിനിടയില്‍ ഞങ്ങളുടെ മകനും ഉണ്ടായിരുന്നത് വളരെ മധുരതരമായി തോന്നി.’-കുഞ്ചാക്കോ ബോബന് കുറിച്ചു.
Post Your Comments