GeneralLatest NewsMollywoodNEWS

മേളകൾ കാണാൻ ഇനിയും തെക്കോട്ട് വണ്ടി കയറേണ്ടിവരുന്നത് ഞങ്ങൾക്ക് അപമാനമാണ്: സർക്കാരിനോട് ഹരീഷ് പേരടി

തെരഞ്ഞെടുപ്പുകൾ ഇനിയും വരും

 സിനിമാ മേളകളും നാടക മേളകളും കാണാൻ തിരുവനന്തപുരത്തേക്കോ, എറണാകുളത്തേക്കോ എത്തേണ്ടിവരുന്നതിലെ നീരസം പ്രകടമാക്കി നടൻ ഹരീഷ് പേരടി. ലോക നാടക വേദിക്ക് സ്വപ്നം കാണാൻ പറ്റാത്ത നാടകങ്ങളുണ്ടാക്കിയ കെ.ടി.മുഹമ്മദ്, നിർമ്മാല്യം ഉണ്ടാക്കിയ എം.ടി, ബാലൻ കെ.നായരും കുതിരവട്ടം പപ്പുവേട്ടനും നെല്ലിക്കോട് ഭാസ്കരേട്ടനും നാടകം കളിച്ച ദേശപോഷിണി വായനശാല തുടങ്ങി മലബാറിലെ പ്രമുഖ സാംസ്കാരിക ഇടങ്ങളെയും നായകരെയും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്. ഇടതു സർക്കാർ ഭരിക്കുമ്പോഴും ഇങ്ങനെ ആണെങ്കിൽ പിന്നെ പറയാൻ ഉണ്ടോ എന്നും ഇനിയും തെരഞ്ഞെടുപ്പുകൾ വരുമെന്നും ഹരീഷ് കുറിക്കുന്നു.

read also: ‘ഔദ്യോഗികമായി ഞങ്ങളൊരുമിച്ചതിന്റെ മധുരപതിനേഴ്, ദൈവത്തിന് പറ്റിയ തെറ്റല്ല: കുഞ്ചാക്കോ ബോബന്‍

പോസ്റ്റ് പൂർണ്ണരൂപം

സിനിമാ മേളകളും നാടക മേളകളും കാണാൻ ഞങ്ങൾ മലബാറുകാർ തിരുവനന്തപുരത്തേക്കോ,എറണാകുളത്തേക്കോ വണ്ടി കയറണം…അതും ഏറ്റവുമധികം ഇടതുപക്ഷ ജനപ്രതിനിധികളെ എല്ലാ കാലത്തും നിയമസഭയിലേക്ക് പറഞ്ഞയ്ക്കുന്ന മലബാറുകാർ…അതും ഇടതുപക്ഷം ഭരിക്കുമ്പോൾ ഇങ്ങിനെയാണെങ്കിൽ പിന്നെ എങ്ങിനെയാണ്?..സത്യൻമാഷേയും നസീർ സാറിനെയും വെച്ച് എണ്ണം പറഞ്ഞ മലയാള സിനിമയുടെ ക്ലാസിക്കുകളുണ്ടാക്കിയ,ലോക നാടക വേദിക്ക് സ്വപ്നം കാണാൻ പറ്റാത്ത നാടകങ്ങളുണ്ടാക്കിയ കെ..ടി.മുഹമ്മദ് ജീവിച്ച നാടാണ്…നിർമ്മാല്യം ഉണ്ടാക്കിയ എം.ടി. ഇപ്പോഴും കോഴിക്കോട്ടെ കൊട്ടാരം റോഡിൽ ജീവിച്ചിരുപ്പുണ്ട്…കുഞ്ഞാണ്ടിയേട്ടനും ബാലൻ കെ.നായരും കുതിരവട്ടം പപ്പുവേട്ടനും നെല്ലിക്കോട് ഭാസ്കരേട്ടനും നാടകം കളിച്ച ദേശപോഷിണി വായനശാല ഇപ്പോഴും തലയുയർത്തി നിൽക്കുന്നുണ്ട്…നിലമ്പൂർ ബാലേട്ടനും P.M.താജും ജോൺഎബ്രഹാമും അലഞ്ഞ തെരുവുകൾ ഇപ്പോഴും അതേ വീര്യത്തോടെ കത്തുന്നുണ്ട്…മധുമാഷിന്റെ ചിത എരിഞ്ഞടങ്ങിയിട്ടില്ല…മേളകൾ കാണാൻ ഇനിയും തെക്കോട്ട് വണ്ടി കയറേണ്ടിവരുന്നത് ഞങ്ങൾക്ക് അപമാനമാണ്…ഞങ്ങളുടെ പൂർവികരോട് ചെയ്യുന്ന തെറ്റാണ്…തീരുമാനം അറിയിക്കണം…അതിനാണ് ഈ എഴുത്ത്…തിരഞ്ഞെടുപ്പുകൾ ഇനിയും വരും

shortlink

Related Articles

Post Your Comments


Back to top button