സ്വന്തം ഭാര്യയുടെ അസുഖത്തെ കളിയാക്കിയ അവതാരകന്റെ ചെപ്പകുറ്റിക്ക് അടിച്ച നടന് വില്‍ സ്മിത്തിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോള്‍ ഇതാ ഈ വിഷയത്തില്‍ നടന് ഹരീഷ് പേരടി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. വിൽസ്മിത്ത് ചെയ്തുപോയ തെറ്റ് മനസ്സിലാക്കി ലോകത്തെ മുഴുവന്‍ സാക്ഷിനിര്‍ത്തി എല്ലാവരോടും മാപ്പു പറഞ്ഞു എന്നാൽ, അസുഖ ബാധിതയായ സ്ത്രീയെ കളിയാക്കിയവന് ഒരു മാപ്പും ഒരു കോപ്പും ലോകത്തോട് പറഞ്ഞിട്ടില്ലെന്നു ഹരീഷ് പേരടി ചൂണ്ടിക്കാണിക്കുന്നു.
കുറിപ്പ് പൂർണ്ണ രൂപം
സ്വന്തം ഭാര്യയുടെ അസുഖത്തെ കളിയാക്കിയവന്റെ ചെപ്പകുറ്റിക്ക് അയാള്‍ ഒന്നു കൊടുത്തു…എന്നിട്ടും അയാള്‍ ചെയ്തുപോയ തെറ്റ് മനസ്സിലാക്കി ലോകത്തെ മുഴുവന്‍ സാക്ഷിനിര്‍ത്തി എല്ലാവരോടും മാപ്പു പറഞ്ഞു…പക്ഷെ ഇപ്പോഴും ആ അസുഖ ബാധിതയായ സ്ത്രീയെ കളിയാക്കിയവന് ഒരു മാപ്പും ഒരു കോപ്പും ലോകത്തോട് പറഞ്ഞിട്ടില്ല…
എന്നിട്ടും സംഘാടകരായ അക്കാദമിക്ക് ഇപ്പോഴും വില്സ്മിത്തിനോടുള്ള ചൊറിച്ചില്‍ മാറിയിട്ടില്ല…അവരിപ്പോഴും ആ സ്ത്രീയെ ബോഡിഷെയ്മിംങ്ങ് നടത്തിയ ആ പൊട്ടന്റെ കൂടെയാണ്…ലോകത്തില്‍ എത്ര യുദ്ധങ്ങള്‍ നടന്നാലും എത്ര നിരായുധരായ മനുഷ്യര്‍ കൊല്ലപ്പെട്ടാലും ഒരു അക്ഷരവും മിണ്ടാത്തവര്‍ വില്‍സ്മിത്തിനെതിരെ പുതിയ നടപടികള്‍ക്കായി യോഗം ചേരാന്‍ പോവുകയാണ്…
അതുകൊണ്ട് പ്രിയപ്പെട്ട വില്‍സ്മിത്ത് ലോകത്തെ മുഴുവന്‍ സാക്ഷിയാക്കി നിങ്ങള്‍ക്ക് കിട്ടിയ ആ ഓസ്കാര്‍ എന്ന മനുഷ്യവിരുദ്ധരുടെ അവാര്‍ഡുകൂടി നിങ്ങള്‍ കടലിലേക്ക് വലിച്ചെറിയണം…അത് ഈ ലോകത്തിന് നല്‍കുന്നത് മനുഷ്യത്വത്തിന്റെ വലിയ സന്ദേശമായിരിക്കും…
Post Your Comments