ഫിയോക്കില്‍ നിന്ന് താന്‍ ‘മരക്കാര്‍’ സിനിമയുടെ സമയത്ത് രാജിവെച്ച് പുറത്തു വന്ന വ്യക്തിയാണെന്നും, അങ്ങനെയൊരു സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കുന്നു എന്ന വാര്‍ത്തയും, തന്റെ തിയേറ്ററുകളെ വിലക്കിയെന്നതും കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നുമുള്ള നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണത്തിന് മറുപടിയുമായി ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. ആന്റണി പെരുമ്പാവൂര്‍ ഫിയോക് സംഘടനയില്‍ നിന്ന് ഇതുവരെയും രാജി വച്ചിട്ടില്ലെന്നും, അദ്ദേഹത്തിന്റെ തിയേറ്ററുകളെ ആരും വിലക്കിയിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
വിജയകുമാറിന്റെ വാക്കുകൾ :
ആന്റണി പെരുമ്പാവൂരിന്റെ തിയേറ്ററുകളെ ആരും വിലക്കിയിട്ടില്ല. വിലക്കാന്‍ പറ്റുകയുമില്ല. ഒരു പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ രാജി എനിക്ക് ലഭിച്ചിട്ടില്ല. എനിക്ക് രാജി കിട്ടിയിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ഞാന്‍ സ്വീകരിച്ചേനെ. ഇനി ആന്റണി പെരുമ്പാവൂര്‍ ഔദ്യോഗിക കാര്യങ്ങളില്‍ നിന്ന് രാജിവച്ചാലും സംഘടനയില്‍ ഇല്ല എന്ന് അതിനര്‍ത്ഥമില്ല. സംഘടനയിലെ അംഗമായി അദ്ദേഹത്തിന് തുടരാം.
ദിലീപ് സംഘടനയുടെ ചെയര്‍മാനാണ്. ചെയര്‍മാനോട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ അംഗങ്ങള്‍ക്കുമുണ്ട്. അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ദിലീപ് അന്ന് വായിച്ചിരുന്നത്. അല്ലാതെ രാജി വെക്കുന്നു എന്നോ, സംഘടനയില്‍ തുടരാന്‍ താല്പര്യമില്ല എന്നോ ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിട്ടില്ല.
Post Your Comments