InterviewsLatest NewsNEWS

വാപ്പച്ചി എന്നെ സിനിമകളിലേക്ക് റെഫര്‍ ചെയ്തിട്ടില്ല, മമ്മൂക്കയാണ് കൂടുതല്‍ സജസ്റ്റ് ചെയ്തിട്ടുള്ളത്: ഷഹീന്‍ സിദ്ദിഖ്

മമ്മൂട്ടി ചിത്രമായ പത്തേമാരിയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായി അഭിനയിച്ചുകൊണ്ട് സിനിമയിൽ തുടക്കമിട്ട നടനാണ് ഷഹീന്‍ സിദ്ദിഖ്. തുടർന്ന് കസബ, ടേക്ക് ഓഫ്, എന്നിവയുൾപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഇപ്പോൾ ‘സല്യൂട്ട്’ എന്ന ചിത്രത്തില്‍ എസ് ഐ മഹേഷായെത്തി പ്രേക്ഷക മനസിലിടം പിടിച്ചിരിക്കുകയാണ് നടന്‍ സിദ്ദീഖിന്റെ മകന്‍ കൂടിയായ ഷഹീന്‍. തന്നെ വാപ്പച്ചി സിനിമകളിലേക്ക് റെഫര്‍ ചെയ്തിട്ടില്ലെന്നും, മമ്മൂട്ടിയാണ് കൂടുതൽ ചിത്രങ്ങളിലേക്ക് തന്നെ സജസ്റ്റ് ചെയ്തത് എന്നുമാണ് മൂവി സ്റ്റോറിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷഹീന്‍ പറയുന്നത്.

ഷഹീന്റെ വാക്കുകൾ :

വാപ്പച്ചി എന്നെ സിനിമകളിലേക്ക് റെഫര്‍ ചെയ്തിട്ടില്ല. അത് ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് വാപ്പച്ചി. അങ്ങനെ ചെയ്യേണ്ടി വന്നാല്‍ തന്നെ വാപ്പച്ചിക്കത് ഒരുപാട് വിഷമം ഉണ്ടാക്കും. മമ്മൂക്കയാണ് എന്നെ കൂടുതല്‍ സജസ്റ്റ് ചെയ്തിട്ടുള്ളത്. കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ മമ്മൂക്കയുടെ കൂടെ തന്നെയാണ്. എന്നാല്‍, ഒരു ഗാങില്‍ ഒരാളാണ്. സിനിമയുടെ ഡയറക്ടറും വൈഫും എന്നെ ഒരു ടിവി പ്രോഗ്രാമില്‍ കണ്ടാണ് ആ സിനിമയിലേക്ക് വിളിക്കുന്നത്. അപ്പോള്‍ മമ്മൂക്ക എന്നോട് പറഞ്ഞത്, നീ ആലോചിച്ചിട്ട് ചെയ്യെന്നാണ്.

മമ്മൂക്ക സെറ്റില്‍ ഒരുപാട് തമാശ പറയുന്ന ആളാണ്. സെറ്റിലുള്ള ആളുകള്‍ താനൊരു സൂപ്പര്‍ സ്റ്റാറാണല്ലൊ എന്ന് പേടിച്ച് ഡയലോഗ് തെറ്റിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം മമ്മൂക്കയ്ക്ക് അറിയാം, അതുകൊണ്ട് അതനുസരിച്ചാണ് അദ്ദേഹം പെരുമാറുക. ഒരാളെ കംഫര്‍ട്ടബിളാക്കാനാണ് അദ്ദേഹം ശ്രമിക്കുക.

shortlink

Related Articles

Post Your Comments


Back to top button