ബിന്ദു പണിക്കരുമായുള്ള തന്റെ ജീവിതത്തില്‍ നൂറ്റിയൊന്ന് ശതമാനം സംതൃപ്തനാണെന്നും, അവരെ തെരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനം ശരിയാണെന്നും നടൻ സായ് കുമാർ. മാധ്യമങ്ങളിൽ വരുന്ന തെറ്റായ വാർത്തയ്ക്കെതിരെ പ്രതികരിയ്ക്കുകയായിരുന്നു താരം കാന്‍ചാനല്‍മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിൽ.
സായ് കുമാറിന്റെ വാക്കുകൾ:
ബിന്ദു പണിക്കരെ തെരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനം ശരിയാണ്. അവരുമായുള്ള ജീവിതത്തില്‍ നൂറ്റിയൊന്ന് ശതമാനം സംതൃപ്തനാണ്. എന്നിട്ടും തെറ്റായ വാര്‍ത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
എത്ര ഫോണ്‍കോളുകളാണെന്നോ ഞങ്ങള്‍ക്ക് വരുന്നത്. എല്ലാവര്ക്കും അറിയേണ്ടത് ഞാനും ബിന്ദുവും തമ്മില്‍ പിരിഞ്ഞോ എന്നാണ്. ഏതോ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഞാന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് എഴുതിയിരിക്കുന്നത്. എന്റെ അഭിമുഖം അവര്‍ കണ്ടോ എന്നുതന്നെ അറിയില്ല. കണ്ടിരുന്നെങ്കില്‍ ഇത്തരം വിഡ്ഢിത്തരങ്ങള്‍ എഴുതിവെയ്ക്കില്ലായിരുന്നല്ലോ. ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ലെന്ന് തോന്നുന്നു.
Post Your Comments