GeneralLatest NewsMollywoodNEWS

കാവ്യയാണ് മാഡമെന്ന് അന്വേഷണ സംഘം പറഞ്ഞാല്‍ ആ നിമിഷം കേസ് താഴെ വീഴും: ചില പോയിന്റുകൾ ചൂണ്ടിക്കാണിച്ച് രാഹുല്‍ ഈശ്വര്‍

ദിലീപിന്റെ പ്രതികാരമാണ് കേസിന്റെ ആധാരം.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച്‌ പല ചാനൽ ചര്‍ച്ചയിലും പങ്കെടുക്കുന്ന വ്യക്തികളിൽ ഒരാളാണ് രാഹുൽ ഈശ്വർ. നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ പ്രതി ചേര്‍ത്താല്‍ കേസ് ഒന്നുമല്ലാതെ അവസാനിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. ഒരു മാധ്യമത്തിലെ ചർച്ചയിലാണ് രാഹുൽ ഈശ്വർ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

‘കാവ്യയാണ് മാഡമെന്ന് അന്വേഷണ സംഘം പറഞ്ഞാല്‍ ആ നിമിഷം കേസ് താഴെ വീഴും. കാരണം, ദിലീപിന്റെ പ്രതികാരമാണ് കേസിന്റെ ആധാരം. അതില്‍ ഭാര്യയായ കാവ്യ സഹായിച്ചു എന്നത് യുക്തിക്ക് നിരക്കാത്ത വാദമാണ്. അതിജീവിത യഥാര്‍ത്ഥത്തില്‍ കാവ്യയുടെ ജീവിതത്തിന് ഗുണമാണ് ചെയ്തത്’- രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

read also: പൈസ സമ്പാദിക്കുന്നത് ചീത്ത വഴികളിലൂടെയാണെന്നവർ പറഞ്ഞ് പരത്തി: കണ്ണീരോടെ ശാലിനി നായര്‍ പറയുന്നു

രാഹുലിന്റെ വാക്കുകൾ ഇങ്ങനെ…

‘കാവ്യയെ ചോദ്യം ചെയ്യുന്നതിനെ നൂറ് ശതമാനം സ്വാഗതം ചെയ്യുന്നു. കാവ്യയ്ക്കത് ബുദ്ധിമുട്ടായിരിക്കാം. പക്ഷേ, കാവ്യയടക്കമുള്ളവരെ ചോദ്യം ചെയ്ത് ഏതെങ്കിലും രീതിയില്‍ മാഡം കാവ്യയാണെന്ന് പൊലീസ് പറഞ്ഞാല്‍ ആ നിമിഷം കേസ് താഴെ വീഴും. ദിലീപിന്റെ ആദ്യ ഭാര്യയുമായിട്ടുള്ള ബന്ധം തകരാന്‍ കാരണമാക്കിയ അതിജീവിതയോട് രണ്ടാമത്തെ ഭാര്യ പ്രതികാരം ചെയ്തു എന്ന് പറഞ്ഞാല്‍ അത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. കാരണം, അതിജീവിതയെടുത്ത നിലപാട് കാരണവും കാര്യങ്ങള്‍ ആദ്യ ഭാര്യയോട് തുറന്നു പറഞ്ഞതുമാണ് ഒരു പക്ഷെ, കാവ്യയ്ക്ക് ദിലീപിനെ കല്യാണം കഴിക്കാന്‍ കാരണമായത്.’

‘തന്റെ ജീവിതത്തില്‍ നല്ല മാറ്റം വരുത്താനിടയായ അതിജീവിതയെ കാവ്യ കുടുക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാല്‍ കേസിന്റെ നരേറ്റീവ് മാറുമെന്ന് മാത്രമല്ല, കേസിന്റെ കേന്ദ്ര ബിന്ദു ഇല്ലാതാവും. കാവ്യക്ക് ഇത് കേട്ടാല്‍ വിഷമം തോന്നരുത്. കാവ്യയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. കാരണം, കാവ്യയെ അറസ്റ്റ് ചെയ്ത് പ്രതി ചേര്‍ത്താല്‍ ആ നിമിഷം കേസ് താഴെ വീഴും. കേസിന്റെ പ്രധാന അടിസ്ഥാനമെന്നത് ദിലീപിന്റെ പ്രതികാരമാണ്. അതിൽ കാവ്യ കൂടി പങ്കെടുത്തെന്ന് പറഞ്ഞാല്‍ യുക്തിക്ക് നിരക്കുന്നതാണോയെന്ന് നമ്മളെല്ലാവരും ഒന്ന് ചിന്തിച്ച്‌ നോക്കണം,’

shortlink

Related Articles

Post Your Comments


Back to top button