GeneralLatest NewsNEWSTV Shows

അമ്മായിയമ്മ പോര്, കുഞ്ഞിനു വിഷം കൊടുക്കല്‍, മണ്ടത്തരങ്ങള്‍ സഹിക്കാന്‍ വയ്യാതെ അഭിനയം നിര്‍ത്തി മടങ്ങി: പ്രവീണ

ഒരു കുടുംബത്തിലും ഒരിക്കലും കാണാത്ത സിറ്റുവേഷന്‍സാണ് സീരിയലുകളില്‍ ചിത്രീകരിക്കുന്നത്

കൊച്ചി: സിനിമാ- സീരിയൽ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി പ്രവീണ. സീരിയലുകള്‍ക്ക് സെന്‍സറിംങ്ങ് ഏര്‍പ്പെടുത്തണമെന്ന് പ്രവീണ പറയുന്നു. സീരിയലുകളിലെ കഥാപാത്രങ്ങളും സിറ്റുവേഷന്‍സും അസഹനീയമായതോടെ ഷൂട്ടിങ്ങിനെടെ അഭിനയം നിര്‍ത്തി പോരേണ്ട സാഹചര്യം ഉണ്ടായെന്നു പ്രവീണ പറയുന്നു.

‘അമ്മായിയമ്മ പോര്, കുഞ്ഞിനു വിഷം കൊടുക്കല്‍, കുശുമ്പ്, കുന്നായ്മ, ചതി, കള്ളം എന്നിങ്ങനെയുള്ള സിറ്റുവേഷന്‍സ് മാത്രമേ സീരിയലുകളില്‍ സൃഷ്ടിക്കപ്പെടുന്നുള്ളു. സാമ്പത്തിക നേട്ടത്തിനായി മാത്രം സീരിയല്‍ പിടിക്കുമ്പോള്‍ അങ്ങനെയേ സാധിക്കൂ എന്നാണ് നിര്‍മ്മാതാക്കളും സംവിധായകരും പറയുന്നത്. ഒരു കുടുംബത്തിലും ഒരിക്കലും കാണാത്ത സിറ്റുവേഷന്‍സാണ് സീരിയലുകളില്‍ ചിത്രീകരിക്കുന്നത്. ജീവിതഗന്ധിയായ പ്രമേയങ്ങള്‍ സീരിയലുകളില്‍ ഉണ്ടാകുന്നില്ല. സീരിയലുകളിലെ ഈ മണ്ടത്തരങ്ങള്‍ എന്തൊക്കെയാണെന്ന് കാണാനാണ് പ്രേഷകര്‍ ഇത് കാണുന്നത്.

read also: കാവ്യയാണ് മാഡമെന്ന് അന്വേഷണ സംഘം പറഞ്ഞാല്‍ ആ നിമിഷം കേസ് താഴെ വീഴും: ചില പോയിന്റുകൾ ചൂണ്ടിക്കാണിച്ച് രാഹുല്‍ ഈശ്വര്‍

അല്ലാതെ, ആ സീരിയലിലെ കലാമൂല്യവും പ്രമേയ മികവും ഒന്നും കണ്ടിട്ടല്ല. അത്തരം ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെ സിറ്റുവേഷന്‍സ് അസഹനീയമായി മാറിയപ്പോള്‍ അക്കാര്യം സംവിധായകനോട് പറഞ്ഞ് അഭിനയം മതിയാക്കി മടങ്ങിയിട്ടുണ്ട്’- പ്രവീണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button