കൊച്ചി : ചലച്ചിത്ര അക്കാദമി ചെയര്‍മാനാകാന്‍ എന്ത് കൊണ്ടും യോഗ്യനായ ആളാണ് രഞ്ജിത്ത് എന്ന് ദിലീപ്. അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിനെയും സാംസ്കാരിക ക്ഷേമനിധി ചെയര്‍മാനായ മധുപാലിനെയും അനുമോദിക്കാന്‍ തിയേറ്ററുടമകളുടെ സംഘടന ഫിയോക് സംഘടിപ്പിച്ച വേദിയിലാണ് രഞ്ജിത്തിനെ ദിലീപ് പുകഴ്ത്തി സംസാരിച്ചത്.
‘ ഒരുപാട് കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും ആര്‍ക്കും വേദനയുണ്ടാകാതെ കൊണ്ടുപോകേണ്ടതുമായ പദവിയാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം. നല്ല അറിവുള്ളയാള്‍ എത്തേണ്ട പദവിയാണ്. സിനിമയുടെ വളര്‍ച്ചക്ക് വേണ്ടി നിലകൊള്ളേണ്ട പദവിയില്‍ എന്തുകൊണ്ടും യോഗ്യനായ ആളാണ് രഞ്ജിത്തേട്ടന്’- എന്ന് ദിലീപ് പറഞ്ഞു. ഫിയോകിന് വേണ്ടി രഞ്ജിത്തിനെയും മധുപാലിനെയും സ്വാഗതം ചെയ്തു സംസാരിച്ചത് ഫിയോക് ചെയര്മാന് കൂടിയായ ദിലീപായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിനെ തുടർന്ന് ദിലീപിനെ അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകള്‍ പദവികളില്‍ നിന്ന് നീക്കിയിരുന്നു. അതിനുശേഷമാണ്, ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ പിളര്‍ത്തി ഫിയോക് എന്ന സംഘടന ദിലീപിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടത്.
Post Your Comments