മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയാണ് ശാലിനി നായര്‍. വീഡിയോ ജോക്കിയായി ശ്രദ്ധനേടിയ ശാലിനി തന്റെ കുടുംബ ജീവിതത്തെക്കുറിച്ചു ഷോയിൽ തുറന്നു പറഞ്ഞത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
‘പക്ക ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു തന്റേത്. സന്തോഷത്തോടെ, ഇഷ്ടപ്പെട്ട് ചെയ്ത വിവാഹ ജീവിതം പക്ഷെ അധിക ദൂരം പോയില്ല. ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ മോശമായ അനുഭവങ്ങള്‍ കാരണം കുഞ്ഞിന് ഒന്നര വയസ്സ് ഉള്ളപ്പോള്‍ വിവാഹ മോചിതയായി. എന്നാല്‍, ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ മകളെ പോലെ നോക്കിയ ഒരു അമ്മയുണ്ടായിരുന്നു. അവരെ ഇപ്പോഴും ഓര്‍ക്കുന്നു.
read also: നല്ല അറിവുള്ളയാള്‍ എത്തേണ്ട പദവിയാണ്: അക്കാദമി ചെയര്‍മാനാകാന്‍ രഞ്ജിത്ത് യോഗ്യനെന്ന് ദിലീപ്
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുന്ന കുടുംബമാണ് തന്റേത്. അമ്മ ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായിരുന്നു. അച്ഛന്‍ ഓട്ടോറിക്ഷ ഓടിച്ച് ആണ് വരുമാനം ഉണ്ടാക്കുന്നത്. വിവാഹ മോചനം നേടി വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളും നാട്ടുകാരും എല്ലാം കുറ്റം പറയാന്‍ തുടങ്ങി. നീ തന്നെയാണ് തെറ്റുകാരി എന്ന തരത്തിലാണ് എല്ലാവരും സംസാരിച്ചത്. പുറത്തേക്ക് ഇറങ്ങിയാല്‍ പലരും വളരെ മോശമായി പെരുമാറാനും തുടങ്ങി. അതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങാതെയായി.
പക്ഷേ, എങ്ങനെയെങ്കിലും ഒരു ജോലി നേടണം എന്നായി ആഗ്രഹം. ജോബ് വേക്കന്‍സിയുടെ പരസ്യം കണ്ട് ആണ് എറണാകുളത്ത് എത്തിയത്. അവിടെ ഷോപ്പുകളില്‍ നിന്ന് തുടങ്ങി, പിന്നെ ചെറിയ ചില ഫങ്ഷനുകളില്‍ ആങ്കറിങ് ചെയ്തു. അങ്ങനെയാണ് കരിയര്‍ ആരംഭിയ്ക്കുന്നത്. 1500 രൂപ പ്രതിഫലത്തിലാണ് തുടങ്ങിയത്. ഇപ്പോള്‍ അത്യാവശ്യം നല്ല രീതിയില്‍ ഷോകള്‍ കിട്ടുന്നുണ്ട്. അപ്പോഴും എന്നെ കുറിച്ച് നാട്ടിലെ സംസാരം വളരെ മോശമായിരുന്നു. ഞാന്‍ മറ്റ് പല പണികളും ചെയ്താണ് പണം സമ്പാദിക്കുന്നത് എന്ന് പറഞ്ഞ് പരത്തി ചിലര്‍. ഞാന്‍ ഗള്‍ഫിലേക്ക് പോയി എന്ന് പറഞ്ഞ് ആരോ അച്ഛനെ തെറ്റിദ്ധരിപ്പിച്ചു. അന്ന് അച്ഛന്‍ ഒരുപാട് കരഞ്ഞു. ഞാന്‍ എന്ത് തൊഴിലാണ് ചെയ്യുന്നതെന്ന് അച്ഛനെ ബോധ്യപ്പെടുത്തി കൊടുക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ദൈവം സഹായിച്ച് അതിനൊരവസരം കിട്ടി. അതോടെ അച്ഛന് എന്നെ ബോധ്യമായി. ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് അച്ഛനെയും അമ്മയെയും മകനെയും ബോധ്യപ്പെടുത്തിയാല്‍ മതി.’ ശാലിനി പറഞ്ഞു.
Post Your Comments