നടന്‍ മധു വാര്യര്‍, സഹോദരിയും മലയാളത്തിന്റെ പ്രിയനടിയുമായ മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ഒരു ഫാമിലി ഡ്രാമ എന്റര്‍ടെയിനറാണ് ലളിതം സുന്ദരം. ചിത്രത്തിൽ മഞ്ജുവിന്റെ അനിയനായ ജെറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അനു മോഹന്‍. ഇപ്പോൾ സിനിമയില്‍ എത്തിയതിനെക്കുറിച്ച് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അനു മോഹന്‍.
അനുവിന്റെ വാക്കുകൾ :
ഞാന്‍ ഈ സിനിമയുടെ കാര്യത്തില്‍ മധു ചേട്ടനെ അങ്ങോട്ട് വിളിക്കുകയായിരുന്നു. അയ്യപ്പനും കോശിയും സിനിമയുടെ ഷൂട്ട് തീരാനായ സമയത്ത്, അവസാന ദിവസങ്ങളില്‍ ഞങ്ങള്‍ എല്ലാവരും കൂടി സംസാരിച്ചിരുന്നപ്പോള്‍, മഞ്ജു ചേച്ചിയുടെ ഇങ്ങനെയൊരു പ്രോജക്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ പോവാണ് എന്ന് പറഞ്ഞു.
എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു മഞ്ജു ചേച്ചിയുടെ കൂടെ ഒരു സിനിമ ചെയ്യണം എന്ന്. ആ ആഗ്രഹത്തിന്റെ പുറത്താണ് ഞാന്‍ മധു ചേട്ടനെ വിളിക്കുന്നത്. ഞാന്‍ അങ്ങോട്ട് വിളിക്കുകയായിരുന്നു. എടാ ഇതിനകത്ത് നിനക്ക് പറ്റിയ പരിപാടികളില്ല. ഇതിനകത്ത് മഞ്ജുവിന്റെ അനിയനായുള്ള ക്യാരക്ടറാണ് ഉള്ളത്. അത് ഒരു അനിയന്‍ കുട്ടനാണ്. ഒരുപാട് ഫ്‌ളാഷ്ബാക്ക് സീക്വന്‍സുകളുണ്ട്, എന്ന് മധു ചേട്ടന്‍ പറഞ്ഞു.
എനിക്ക് തോന്നുന്നു മധു ചേട്ടന്റെ മനസില്‍ അയ്യപ്പനും കോശിയിലെ എന്റെ കഥാപാത്രത്തിന്റെ രൂപമായിരിക്കാമെന്ന്. അങ്ങനെ ഞാന്‍ ശരി എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. പക്ഷെ, എനിക്ക് ഭയങ്കര വിഷമമായി. ഞാന്‍ അപ്പൊ തന്നെ ക്ലീന്‍ ഷേവ് ചെയ്ത എന്റെ ഫോട്ടോസ് അയച്ചിട്ടിരുന്നു. വാട്‌സ്ആപ്പില്‍ വെറുതെ അയച്ചിട്ടതായിരുന്നു.
കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മധു ചേട്ടന്‍ തിരിച്ച് വിളിച്ചു. നേരിട്ട് കാണാമോയെന്ന് ചോദിച്ചു. അങ്ങനെയാണ് നേരിട്ട് കണ്ടതും സ്‌ക്രിപ്റ്റ് വായിക്കുന്നതും. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അതിലും ടെന്‍ഷനായി. കാരണം അത്രയും വലിയ ഒരു ക്യാരക്ടറാണ് ജെറിയുടേത്.
Post Your Comments