സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടാതിരുന്ന സമയത്ത് റിസ്ക് എടുത്ത് സീരിയല്‍ ചെയ്തുവെന്നും, സീരിയല്‍ എന്ന് പറഞ്ഞാല്‍ സിനിമാക്കാര്‍ക്ക് പുച്ഛമാണെന്നും നടൻ കൃഷ്ണ. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നതു കൊണ്ട് ഒരു നടന് വളർച്ചയുണ്ടാകില്ല എന്നും, ഒരു നടനെ തിയേറ്ററില്‍ പോയി കാണാനെ നമ്മള് ആഗ്രഹിക്കുന്നുള്ളു എന്നും ബിഹൈന്ഡ്വുഡ്സ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്.
കൃഷ്ണയുടെ വാക്കുകൾ:
ഞാന്‍ സീരിയലിന്റെ ചോറ് കഴിച്ചൊരാളാണ്. ശരിക്കും പറയാന്‍ പാടില്ല, സീരിയല്‍ എന്ന് പറഞ്ഞാല്‍ സിനിമാക്കാര്‍ക്ക് പുച്ഛമാണ്. ഞാന്‍ സിനിമയില്‍ നിന്ന് വന്നൊരാളാണ്. എനിക്ക് സീരിയലിലേക്ക് പോവാന്‍ ഭയങ്കര ബ്ലോക്ക് വന്നിരുന്നു. എനിക്ക് സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടാതിരുന്ന സമയത്ത് റിസ്ക് എടുത്ത് സീരിയല്‍ ചെയ്തു. എന്നുവെച്ച് സീരിയലിലേക്ക് തിരിച്ചുപോവാന്‍ നമുക്ക് മനസുവരില്ല. രണ്ടും രണ്ട് പ്ലാറ്റ്ഫോമാണ്.
തിങ്കള്‍ കലമാന്‍ എന്ന സീരിയല്‍ ഞാന്‍ കമ്മിറ്റ് ചെയ്യുന്നത് കൊവിഡിന്റെ സമയത്താണ്. സിനിമ കംപ്ലീറ്റിലി സ്റ്റോപ്പായിട്ടുണ്ട്. അതിനിടയില്‍ ഞാനൊരുപാട് സിനിമകള്‍ ചെയ്തു. സത്യം പറഞ്ഞാല്‍ സിനിമയിലഭിനയിക്കുന്ന ആള് ഒരിക്കലും സീരിയല്‍ ചെയ്യാന്‍ പാടില്ല. സിനിമ എന്നു പറയുന്നതിന് വേറൊരു ഓഡിയന്‍സാണ്. സീരിയലിലേത് വേറെയും. എന്നാല്‍, സീരിയലില്‍ അഭിനയിച്ചാല്‍ നമ്മുടെ അഭിനയത്തിന് കുറച്ചു കൂടെ മൂര്‍ച്ഛ വരും.
കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നതു കൊണ്ട് ഒരു ആക്ടര്‍ക്ക് ഗ്രോത്തില്ല. ഒരു ആക്ടറിനെ തിയേറ്ററില്‍ പോയി കാണാനെ നമ്മള് ആഗ്രഹിക്കുന്നുള്ളു. സിനിമാ നടന് വഴിയിലൂടെ പോകുമ്പോള്‍ ആളുകള്‍ വന്ന് സെല്‍ഫിയെടുക്കും എന്നാല്‍ സിരീയല്‍ നടനെ കണ്ടാല്‍ ഒന്ന് നോക്കി പിന്നെയങ്ങ് പോകും.
Post Your Comments