സിനിമ എവിടെ നല്‍കണം എന്ന് തീരുമാനിക്കേണ്ടത് നിർമ്മാതാക്കളാണെന്നും, ഒടിടി റിലീസ് ഈ കാലഘട്ടത്തിന്റെ ആവശ്യം ആയി മാറിയെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍. ഇതിന്റെ പേരിൽ സംഘടനകള്‍ തമ്മില്‍ തല്ലി പിരിയരുത് എന്നും, എല്ലാവരും ഒരുമിച്ചു നിന്നാല്‍ മാത്രമേ സിനിമാ മേഖലയെ വിജയിപ്പിക്കാന്‍ കഴിയുകയുള്ളു എന്നും ഫിലിം ചേംബറിന്റെ നിർണ്ണായക യോഗത്തിലെ ആമുഖ പ്രസംഗത്തിലാണ് സുരേഷ് കുമാര്‍ പറഞ്ഞത്.
സുരേഷ് കുമാറിന്റെ വാക്കുകൾ :
സിനിമാ വ്യവസായ മേഖലയില്‍ നിന്ന് ഒരു താരത്തേയും വിലക്കേണ്ട സാഹചര്യം നിലവിലില്ല. സംഘടനകള്‍ തമ്മില്‍ തല്ലി പിരിയരുത്. എല്ലാവരും ഒരുമിച്ചു നിന്നാല്‍ മാത്രമേ സിനിമാ മേഖലയെ വിജയിപ്പിക്കാന്‍ കഴിയുകയുള്ളു.
ഒടിടി റിലീസ് ഈ കാലഘട്ടത്തിന്റെ ആവശ്യം ആയി മാറി. പുതിയ തലമുറ കൂടുതല്‍ ഒടിടി സിനിമകള്‍ കാണുന്നവരായി മാറിയിരിക്കുന്നു. ഞാനുള്‍പ്പെടെ ഉള്ളവര്‍ ഒടിടിയിലാണ് കഴിഞ്ഞ ദിവസം കണ്ടത്. സിനിമ റിലീസ് ചെയ്യേണ്ടത് തിയേറ്ററില്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. എന്നാല്‍, സിനിമ എവിടെ നല്‍കണം എന്ന് തീരുമാനിക്കേണ്ടത് നിര്‍മ്മാതാക്കളാണ്.
Post Your Comments