GeneralLatest NewsMollywoodNEWS

എല്ലാം വിറ്റു പെറുക്കി ലങ്കക്കാർ രാജ്യം വിട്ടു ഓടുകയാണ്, കാരണം കടവും ദീർഘവീക്ഷണമില്ലാത്ത പദ്ധതികളും: സന്തോഷ് പണ്ഡിറ്റ്

ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല

പട്ടിണി മാറ്റുവാൻ ഒരു വഴിയും ഇല്ലാത്ത അവസ്ഥയിൽ സ്വത്തെല്ലാം വിറ്റു പെറുക്കി, ശ്രീലങ്കയിൽ നിന്നും ലക്ഷ കണക്കിന് ആളുകൾ അഭയാർഥികളായി പല ദേശങ്ങളിലേയ്ക്കും എത്തുകയാണ്. വികസനത്തിന്റെ പേരിൽ കടമെടുത്ത് ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ നടപ്പിലാക്കിയതിന്റെ ഫലമാണ് ശ്രീലങ്ക ഇപ്പോൾ നേരിടുന്നതെന്നു സന്തോഷ് പണ്ഡിറ്റ് . സമൂഹമാധ്യമത്തിലൂടെയാണ് പണ്ഡിറ്റിന്റെ നിരീക്ഷണം.

പണ്ഡിറ്റിന്റെ inter national നിരീക്ഷണം

ശ്രീലങ്കയിൽ നിന്നും ലക്ഷ കണക്കിന് ആളുകൾ അഭയാർഥികളായി ഇന്ത്യയിലേക്കും മറ്റും വരുവാൻ തുടങ്ങുന്നു . പട്ടിണി മാറ്റുവാൻ ഒരു വഴിയും ഇല്ലാത്ത അവസ്ഥയിൽ സ്വത്തും , എല്ലാം വിറ്റു പെറുക്കി പാവം ലങ്കക്കാർ ആ രാജ്യം വിട്ടു ഓടുകയാണ്.

read also: ഒടിടി റിലീസ് ഈ കാലഘട്ടത്തിന്റെ ആവശ്യം, സിനിമ എവിടെ നല്‍കണം എന്ന് തീരുമാനിക്കേണ്ടത് നിര്‍മ്മാതാക്കളാണ്: സുരേഷ് കുമാര്‍

ശ്രീലങ്ക മുമ്പ് കുറെ കോടികൾ കടമെടുത്ത്, ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ വികസനത്തിന്റെ പേരിൽ കൊണ്ട് വന്നു . ശ്രീലങ്ക ഇന്ന് വൻ പ്രതിസന്ധിയിലായി . പദ്ധതികൾ നടത്തുവാൻ പണം കടം കൊടുത്തവർ ആ പണം തിരികെ ചോദിച്ചപ്പോൾ കൊടുക്കുവാൻ ഒന്നും ഇല്ലാതെ നട്ടം തിരിയുന്നു . വൻ വില കയറ്റം കാരണം ശ്രീലങ്കയില്‍ സമരത്തിന്റെ രൂപം മാറി . പട്ടിണിയിലായ ജനം തെരുവിലേക്ക് ഇറങ്ങുന്നു .

ശ്രീലങ്കയിൽ പാചക വാതകത്തിനു 4200 രൂപ , ഒരു കിലോ തക്കാളിക്ക് 360 രൂപ , ആപ്പിൾ കിലോക്ക് 1400 രൂപ , അരിക്ക് 370, പഞ്ചസാര കിലോക്ക് 190 രൂപ , പെട്രോളിന് ലിറ്ററിന് 260 രൂപയും , ഡീസലിന് 210 രൂപയും ആയി. മൊത്തം സാധനങ്ങൾക്ക് ഒരു മാസത്തിനു ഇടയിൽ മൂന്നിരട്ടി വിലയായി .അവിടെ ഉള്ളവർ എങ്ങനെ ജീവിക്കും ? കൂടെ തൊഴിലില്ലായ്മ പ്രശനം രൂക്ഷം .

ലങ്കയുടെ സുഹൃത്തായ ചൈന അവരെ തീർത്തും കൈവിട്ടപ്പോൾ ,

ഇന്ത്യ അവരെ കുറെ സഹായിക്കുന്നു . 50,000 ടൺ അരി കയറ്റുമതി ചെയ്തു . 1.70 billion dollar സഹായം കൊടുത്തു .പ്രതിസന്ധി മറികടക്കുവാൻ എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു . പക്ഷെ അത് കൊണ്ട് മാത്രം അവർക്കു പിടിച്ചു നിൽക്കുവാൻ ആകില്ല .

വിദേശ നാണ്യം ലഭിക്കുവാൻ നമ്മൾ പരമാവധി കയറ്റുമതി ചെയ്യണം . ഇറക്കുമതി കുറച്ചാൽ വിദേശ നാണ്യം നഷ്ടപ്പെടുന്നത് ഇല്ലാതാക്കാം . ശ്രീലങ്കക്ക് കൊറോണാ സമയത്തു വിദേശികൾ ടൂർ വരുന്നത് ഇല്ലാതാകുകയും ഇതിലൂടെ വിദേശ നാണ്യം കിട്ടാതായി .

വിദേശ നാണ്യം നേടുവാൻ നല്ല വഴി എന്നത് സ്വന്തം നാട്ടിൽ വിദേശ പങ്കാളിത്തത്തോടെ കുറെ വ്യവസായങ്ങളും , ബിസിനസ്സും ഉണ്ടാവുകയാണ് . നിലവിൽ ശ്രീലങ്കയിലെ വിദേശ ബുസിനെസ്സുകാർ അവരെ ഒഴിവാക്കി പോയതും അവരെ പ്രതിസന്ധിയിലാക്കി . കൂടെ വിദേശത്തു ജോലി ചെയ്തിരുന്ന ലക്ഷ കണക്കിന് ലങ്കക്കാർക്കു കൊറോണാ കാരണം ജോലി നഷ്ടപ്പെട്ടതോടെ വിദേശ നാണ്യം കിട്ടാതായി .

(വാൽകഷ്ണം .. വികസനത്തിന്റെ പേരിൽ കടമെടുത്ത് ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ കൊണ്ട് വന്നാൽ ഏതു സ്ഥലത്തും ഇത് തന്നെ സംഭവിക്കാം .. ജാഗ്രതൈ ..)

By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

shortlink

Post Your Comments


Back to top button