രജിഷയുടെ കൂടെ താൻ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും അവരോട് തനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ഒരു കാര്യമുണ്ടെന്ന് നടൻ സിദ്ദിഖ്. മറ്റുള്ളവരുടെ കുറ്റം പറയുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് രജിഷ പറഞ്ഞെന്നും, അത് വളരെ നല്ലൊരു ക്വാളിറ്റിയായി തനിക്ക് തോന്നിയെന്നുമാണ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് പറയുന്നത്.
സിദ്ദിഖിന്റെ വാക്കുകൾ :
രജിഷയുടെ കൂടെ ഞാന്‍ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. രജിഷയോട് എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ഒരു കാര്യമുണ്ട്. ഒരിക്കല്‍ രജിഷ എന്റെ അടുത്ത് വന്നിട്ട് ഒരാളെ കുറിച്ച് പറഞ്ഞത്, എനിക്ക് അയാളുടെ അടുത്ത് ഇരിക്കാന്‍ ഇഷ്ടമല്ല എന്നായിരുന്നു.
എന്താണെന്ന് ചോദിച്ചപ്പോള്‍ രജിഷ പറഞ്ഞത്, അയാള്‍ എപ്പോഴും മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞു കൊണ്ടിരിക്കുമെന്നായിരുന്നു. അത് എനിക്ക് വലിയൊരു പാഠമായിട്ട് തോന്നി. നമ്മള്‍ മറ്റൊരാളെ പറ്റി കുറ്റം പറയുന്നത് ഒരാള്‍ എന്‍ജോയ് ചെയ്യുന്നില്ല എന്ന തിരിച്ചറിവ്. ചിലപ്പോള്‍ നമ്മള്‍ അറിയാതെയെങ്കിലും മറ്റൊരാളുടെ കുറ്റം പറഞ്ഞു പോകും. കുറ്റം പറയുന്നതു പോലും നമ്മള്‍ അയാളേക്കാള്‍ നല്ലതാണെന്ന് കാണിക്കാന്‍ വേണ്ടിയോ ഞാന്‍ അയാളെക്കാള്‍ കേമനാണെന്ന് വരുത്താന്‍ വേണ്ടിയിട്ടോ ഒക്കെ ആയിരിക്കും.
രജിഷയില്‍ നിന്നും എനിക്ക് കിട്ടിയ ഒരു പാഠമായിരുന്നു അത്. കേട്ടിരിക്കുന്നവര്‍ അത് രസിക്കുന്നുണ്ടെന്ന് ഭാവിക്കുന്നുണ്ടെങ്കിലും ശരിക്കും അവര്‍ക്കത് രസിക്കുന്നില്ല. മാത്രമല്ല, അറ്റ്‌ലീസ്റ്റ് രജിഷ വിജയനെങ്കിലും അത് രസിക്കുന്നില്ലല്ലോ. മറ്റൊരാളെപ്പറ്റി കുറ്റം പറയുന്നത് ആ കുട്ടിക്ക് ഇഷ്ടമാകുന്നില്ല. വളരെ നല്ലൊരു ക്വാളിറ്റിയായി എനിക്കത് തോന്നി.
Leave a Comment