InterviewsLatest NewsNEWS

ഇവിടെ ഞാന്‍ ഒരുപാട് അടിപൊളി പാട്ടുകളുടെ വക്താവെങ്കിൽ, കന്നടയില്‍ മെലഡി മേക്കറായിരുന്നു: ജാസി ഗിഫ്റ്റ്

മലയാളികൾക്ക് താൻ അടിപൊളി പാട്ടുകളുടെ വക്താവായിരുന്നെങ്കിൽ കന്നടയിൽ താൻ മെലഡി മേക്കറായിരുന്നുവെന്ന് സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ്. താൻ കന്നടയിൽ ചെയ്ത ‘സഞ്ജു വെഡ്സ് ഗീത’ എന്ന സിനിമയിലെ ശ്രേയ ഘോഷാൽ പാടിയ ‘ഗഗനവെ ഭാഗി’ എന്ന പാട്ടാണ് മലയാളത്തില്‍ ചൈന ടൗണ്‍ സിനിമയില്‍ ‘അരികെ നിന്നാലും’ എന്ന പാട്ടായി ചെയ്തതെന്നാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്.

ജാസി ഗിഫ്റ്റിന്റെ വാക്കുകൾ :

2007ലാണ് ഞാന്‍ കന്നഡ സിനിമയായ ‘ഹുടുഗാട്ട’ ചെയ്യുന്നത്. ആ സമയത്ത് ‘ഹുടുഗാട്ട’ ഭയങ്കര പോപ്പുലറായി. ഇവിടെ ഞാന്‍ ഒരുപാട് അടിപൊളി പാട്ടുകളുടെ വക്താവായിരുന്നുവെങ്കില്‍ കന്നടയില്‍ ഞാനൊരു മെലഡി മേക്കറായിരുന്നു.

ആദ്യത്തെ സിനിമയിലെ ശ്രേയ ഘോഷാലും ഹിന്ദിയിലെ ഷാനും കൂടി പാടിയ ‘ഏനോ ഒന്തര’ എന്ന പാട്ട് ഹിറ്റായി. അതേ പടത്തിലെ തന്നെ ‘4 ദി പീപ്പിള്‍’ എന്ന സിനിമയിലെ ‘ലജ്ജാവതിയുടെ’ റീമേക്ക് വേര്‍ഷന്‍ ‘മന്താഗിനിയെ’ ഉണ്ട്. അവിടെ ലജ്ജാവതിയെക്കാള്‍ ഹിറ്റായത് ‘ഏനോ ഒന്തര’ എന്ന പാട്ടാണ്. ശ്രേയ ഘോഷാല്‍ എനിക്കുവേണ്ടി പാടിയ പതിനെട്ട് പാട്ടുകളില്‍ ആദ്യത്തെ പാട്ടായിരുന്നു,’

അതിനു ശേഷം അവിടെ ഒരുപാട് മെലഡീസ് വന്നു തുടങ്ങി. ‘ഹുടുഗാട്ട’ കഴിഞ്ഞ് ‘പരിചയ’ എന്ന പടം ചെയ്യ്തു. അതിലെ പാട്ടുകളും ഹിറ്റായി. അത് കഴിഞ്ഞ് അവിടെയുള്ള മേജര്‍ ബ്രേക്ക് തന്നത് ‘സഞ്ജു വെഡ്സ് ഗീത’ എന്ന സിനിമയാണ്. അതിലെ ‘ഗഗനവെ ഭാഗി’ എന്ന പാട്ടും ശ്രേയ ഘോഷാലാണ് പാടിയത്. അത് ഞാന്‍ മലയാളത്തില്‍ ചൈന ടൗണ്‍ സിനിമയില്‍ ‘അരികെ നിന്നാലും’ എന്ന പാട്ടായി ചെയ്യ്തു. ശ്രേയ ഘോഷാലിനും എനിക്കും ആ പാട്ടിന് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി.

shortlink

Post Your Comments


Back to top button