InterviewsLatest NewsNEWS

ആദ്യം മനോജ് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയപ്പോള്‍ ഞാന്‍ ഹൃദയം തകർന്നിരുന്നു, പിന്നെ എനിക്ക് ശീലമായി: ബീന ആന്റണി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും. പത്തൊമ്പത് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്ന താരങ്ങൾ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി കുടുംബ ജീവിതം സന്തുഷ്ടമായി മുന്നോട്ട് കൊണ്ട് പോകുന്നു. ഇപ്പോൾ മനോജിന്റെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവത്തെ കുറിച്ച് പറയുകയാണ് ബീന കൈരളി ടിവിയിൽ ഭാ​ഗ്യലക്ഷ്മി അവതാരകയായ പരിപാടിയിൽ അതിഥികളായി എത്തിയപ്പോൾ.

ബീനയുടെ വാക്കുകൾ :

മനോജ് പെട്ടന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാണ്. പ്രണയിക്കുന്ന സമയത്ത് തന്നെ മനോജിന്റെ സ്വഭാവം എനിക്ക് മനസിലായിരുന്നു. പെട്ടന്ന് ദേഷ്യപ്പെടുമെങ്കിലും അതേ വേ​ഗത്തില്‍ തന്നെ തണുക്കുന്ന സ്വഭാവമാണ് മനോജിന്റേത്. ചിലപ്പോള്‍ ഭ​ഗവാന്‍ കൃഷ്ണനോട് വരെ മനോജ് പിണങ്ങും. എന്നിട്ട് വി​ഗ്രഹം അലമാരയിലോ മറ്റോ ഒളിപ്പിച്ച്‌ വെക്കും. അങ്ങനെയൊക്കെയാണ് മനോജ് പെരുമാറുന്നത്. എന്നോട് ദേഷ്യപ്പെടുമ്പോൾ എനിക്ക് തോന്നും മനോജ് ഇപ്പോള്‍ എന്നെ തിന്നുമായിരിക്കും എന്ന്. ആ ശബ്ദവും പെരുമാറ്റവും അങ്ങനെയാണ്. ദേഷ്യപ്പെട്ട് കഴിഞ്ഞ് ഇരിക്കുമ്പോൾ വെറുതെ പോയി മനൂവെന്ന് വിളിച്ചാല്‍ തന്നെ ആള് കൂളാകും.

പക്ഷെ സംഭവമെല്ലാം കണ്ട എഫക്ടില്‍ ഇരിക്കുമ്പോൾ എനിക്ക് പോയി ആശ്വാസിപ്പിക്കാന്‍ തോന്നാറില്ല. ദേഷ്യപ്പെട്ട് മനോജ് ചിലപ്പോള്‍ ഇറങ്ങിപ്പോകും. ആദ്യം മനോജ് ഇറങ്ങിപ്പോയപ്പോള്‍ ഞാന്‍ ഹൃദയം തകര്‍ന്ന് ഇരുന്നു. പിന്നെ പിന്നെ എനിക്ക് ശീലമായി. ബൈക്കിലാണ് മനോജ് പുറപ്പെട്ട് പോകുന്നത്. ഇതുവരെ ഒരു അഞ്ഞൂറ് തവണയെങ്കിലും മനോജ് ഇറങ്ങിപ്പോയിട്ടുണ്ടാകും. പോയി കുറച്ച്‌ സമയം കഴിയുമ്പോൾ ടൗണിലെല്ലാം കറ​ങ്ങി തിരികെ വരും.

shortlink

Related Articles

Post Your Comments


Back to top button