ലോക്ക് ഡൗണിന് ശേഷം അഭിനയിക്കാൻ അവസരം ലഭിച്ച സിനിമയായിരുന്നു ആറാട്ടെന്നും, വലിയ പ്രാധാന്യമില്ലെങ്കിലും നല്ല അനുഭവമായിരുന്നു ആ സിനിമ നൽകിയതെന്നും നടി സ്വാസിക വിജയ്. ഇനി വരാനിരിക്കുന്ന ചതുരം എന്ന സിനിമയിൽ നാടൻ പെൺകുട്ടി പരിവേഷം മാറ്റിവെച്ച് ഗ്ലാമറസ് റോൾ ചെയ്തിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ആറാട്ടിന്റെ ഭാഗമായപ്പോഴുള്ള അനുഭവങ്ങളും പുതിയ സിനിമാ വിശേഷങ്ങളും സ്വാസിക പങ്കുവെച്ചിരിക്കുന്നത്.
സ്വാസികയുടെ വാക്കുകൾ :
ആറാട്ട് ലോക്ക് ഡൗണിന് ശേഷം അഭിനയിക്കാൻ അവസരം ലഭിച്ച സിനിമയായിരുന്നു. വലിയൊരു ആശ്വാസമായിരുന്നു സിനിമ. വലിയ പ്രാധാന്യമില്ലെങ്കിലും നല്ല അനുഭവമായിരുന്നു. ഒരുപാട് കലാകാരന്മാർ ഒരുമിച്ച ബിഗ് ബജറ്റ് സിനിമ എന്ന പ്രത്യേകതയും ഉണ്ടായിരുന്നുന്നു. ഷൂട്ടിങ് ഇടവേളകളിൽ ലാൽ സാർ അടക്കം നമുക്കൊപ്പം വന്നിരുന്ന് സംസാരിക്കും. അദ്ദേഹം മുഖം നോക്കി എന്നോട് പറഞ്ഞിരുന്നു എപ്പോഴും കലയ്ക്കൊപ്പം ആയിരിക്കും എന്റെ ജീവിതമെന്ന്. അദ്ദേഹം എന്നെ കാണുമ്പോഴെല്ലാം കലയെ കുറിച്ചും നൃത്തത്തെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. നെടുമുടി വേണു ചേട്ടൻ അടക്കമുള്ളവർക്കൊപ്പം അഭിനയിക്കാനും സാധിച്ചത് ഭാഗ്യമാണ്.
നാടൻ പെൺകുട്ടി പരിവേഷം മാറ്റിവെച്ച് വരാനിരിക്കുന്ന ചതുരം എന്ന സിനിമയിൽ ഞാൻ ഗ്ലാമറസ് റോൾ ചെയ്തിട്ടുണ്ട്. ഷൂട്ടിങ് എല്ലാം പൂർത്തിയായി. വേഷത്തിലും പെരുമാറ്റത്തിലും എല്ലാം ഗ്ലാമറസായിട്ടാണ് ഞാൻ അഭിനയിച്ചിരിക്കുന്നത്. പേടിയുണ്ട് ആളുകൾ എന്ത് ചിന്തിക്കും എന്ന് കരുതി. പിന്നെ ഞാൻ ആ വേഷം ചെയ്യാൻ കാരണം അതൊരു ലീഡ് റോൾ ആണ് എന്നതാണ്. ഞാൻ അത് ചെയ്തില്ലെങ്കിൽ വേറെ ആരെങ്കിലും ആ കഥാപാത്രം ചെയ്യും. അത് സംഭവിക്കാതിരിക്കാനാണ് ഞാൻ തന്നെ ആ വേഷം ചെയ്തത്.
Post Your Comments