ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഷോയാണ് ബിഗ് ബോസ്. ഷോയുടെ നാലാം ഭാഗം കഴിഞ്ഞ ദിവസം വർണ്ണാഭമായി ആരംഭിച്ചിരിക്കുകയാണ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിൽ മത്സരാർത്ഥികൾ തങ്ങളുടെ ജീവിതത്തെക്കുറിച്ചു തുറന്നു പറഞ്ഞത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
തന്‍റെ വേദന നിറഞ്ഞ കുട്ടിക്കാലവും പിന്നീടുണ്ടായ യാതന നിറഞ്ഞ ജീവിതത്തെ കുറിച്ചും നിമിഷ കണ്ണീരോടെ പറഞ്ഞ വാക്കുകൾ ഇങ്ങനെ.. ‘താന്‍ ജനിച്ചപ്പോള്‍ ആണ്‍കുട്ടി ആകാത്തത് കൊണ്ട് അച്ഛന്‍ കരഞ്ഞുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞ് കേട്ടിട്ടുള്ളത്. പിന്നീട്, സഹോദരന്‍ ജനിച്ചതോടെ ആരും തനിക്ക് സ്നേഹം നല്‍കാതെയായി. പഠനത്തിലടക്കം ഒന്നാമതെത്തി അവരുടെ സ്നേഹം കിട്ടാനായി ശ്രമിച്ച് തുടങ്ങി. അത് സ്വയം കുഴിച്ച കുഴിയായി പോയി, ഒരു ചെറിയ കുറവ് വന്നാല്‍ പോലും പ്രശ്നങ്ങളായിരുന്നു. സിവില്‍ സര്‍വ്വീസിനായി ശ്രമിച്ചെങ്കിലും വിചാരിച്ച പോലെ കാര്യങ്ങള്‍ പോകാത്തതിനാല്‍ അത് വേണ്ടെന്ന് തീരുമാനിച്ചു. അതും മാതാപിതാക്കള്‍ക്ക് ഇഷ്ടമായില്ല. പിന്നീട്, നിയമം പഠിക്കാനായി പോയപ്പോള്‍ ഫീസ് ഒന്നും നല്‍കില്ലെന്ന് അവര്‍ പറഞ്ഞു. സിവില്‍ സര്‍വ്വീസ് പഠനത്തിനായി ഒരുപാട് കാശ് ചെലവാക്കിയെന്നും അവര്‍ പറഞ്ഞു.
തന്നെ ശാരീരികമായും മാതാപിതാക്കള്‍ ഉപദ്രവിച്ചിരുന്നു. രണ്ടാഴ്ച മുമ്പും തനിക്ക് അടിക്ക് കിട്ടിയെന്നും ഇനി വീട്ടിലോട്ട് പോകില്ലെന്നും നിമിഷ പറഞ്ഞു. 26-ാം വയസില്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രിയില്‍ ഒന്ന് പുറത്ത് പോയതിന് തന്നെ തല്ലി. ഒരു മകളെ കുറിച്ച് പറയാന്‍ പാടില്ലാത്തതൊക്കെ അവര്‍ പറഞ്ഞു’- കണ്ണീരോടെ നിമിഷ പറഞ്ഞു.
ഇത് കേട്ടുകൊണ്ടിരുന്ന ലക്ഷ്മിപ്രിയ അച്ഛനോടും അമ്മയോടും പറയാതെ രാത്രിയില്‍ പോയിട്ടാണ് തല്ല് കിട്ടിയതെന്നും പറഞ്ഞു. 26 വയസുള്ള ഒരാള്‍ക്ക് പുറത്ത് പോകണമെങ്കില്‍ അനുവാദം വാങ്ങിക്കണോ എന്നായിരുന്നു ലക്ഷ്മിയ്ക്ക് മറുപടിയായി നിമിഷയും ജാസ്മിനും ചോദിച്ചത്.
എന്നാല്‍, അമ്മയ്ക്കും അച്ഛനും ഉത്തരവാദിത്വമുള്ളത് കൊണ്ടാണ് തല്ലുന്നത് എന്ന് പറഞ്ഞ ലക്ഷ്മി 26 വയസില്‍ തീരുന്നതല്ല ഉത്തരവാദിത്വമെന്നും ഈ ഒരു സന്ദർഭത്തിൽ എന്നിലെ അമ്മയും പൊട്ടിത്തെറിക്കുമെന്നും പറഞ്ഞു.
Post Your Comments