GeneralLatest NewsMollywoodNEWS

മൈതാന പ്രസംഗത്തിൽ കേന്ദ്രത്തെ കടിച്ചുകീറുന്ന വ്യാഘ്രങ്ങൾ തലസ്ഥാനത്തെത്തുമ്പോൾ കുമ്പിട്ട് നിൽക്കും: ജോയ് മാത്യു

വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവർമെന്റ് ആണെങ്കിൽ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ?

രണ്ടു ദിവസമായി നടക്കുന്ന ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലിന് സമാന അന്തരീക്ഷമാണ് സൃഷ്ടിച്ചത്. പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ, അരങ്ങേറുന്ന അതിക്രമങ്ങൾക്കെതിരെ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. പണിമുടക്ക് എന്ന സമരമുറ കാലഹരണപ്പെട്ടതൊന്നും ഒരിക്കൽ കമ്പ്യൂട്ടർ വിരുദ്ധരായിരുന്നവർ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മുൻകൂട്ടി സമയവും കാലവും കണക്കുകൂട്ടി ഒറ്റയടിക്ക് നാലുദിവസം അവധിയെടുക്കാനും ആഘോഷിക്കാനും ട്രേഡ് യൂണിയൻ നേതാക്കൾ തീരുമാനിക്കുകയും, അടിമകൾ അത് അനുസരിക്കുകയുമാണെന്ന് അദ്ദേഹം പറയുന്നു. വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്രസർക്കാരാണെങ്കിൽ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടതെന്നും അവരല്ലേ ജനങ്ങളോട് സമാധാനം പറയേണ്ടതെന്നും ജോയ് മാത്യു ചോദിക്കുന്നു.

read also: സുബി സുരേഷിനെ ദിയ സന തല്ലി, സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കണ്ണൻ സാഗർ

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പണിമുടങ്ങിയാലും
പലിശമുടങ്ങില്ല –
——————————-
നഴ്സായ ഭാര്യയെ ജോലിക്ക് കൊണ്ടുവിട്ട് വരുന്ന ഓട്ടോ ഡ്രൈവറോട് തൊ.വ.നേതാവ് ആക്രോശിക്കുന്നത് ഇന്നത്തെ സമരക്കാഴ്ചകളിൽ കണ്ടു.
“മൂന്നുമാസം മുൻപ് പ്രഖ്യാപിച്ചതാണല്ലോ പണിമുടക്ക് എന്നിട്ടാണോ വണ്ടിയെടുത്തത് ?”
തലയിൽ ചകിരിച്ചോർ മാത്രമുള്ളവരുടെ ചോദ്യമാണത് .

മുൻകൂട്ടി സമയവും കാലവും കണക്കുകൂട്ടി ഒറ്റയടിക്ക് നാലുദിവസം അവധിയെടുക്കാനും ആഘോഷിക്കാനും ട്രേഡ് യൂണിയൻ നേതാക്കൾ തീരുമാനിക്കുന്നു.അടിമകൾ അനുസരിക്കുന്നു.

ദിവസക്കൂലിക്ക് പണിയെടുക്കുന്നവനും കൊള്ളപ്പലിശക്ക് വായ്പയെടുത്ത് കച്ചവടമോ വാടക വാഹനമോ ഓടിച്ചു നിത്യവൃത്തി നടത്തുന്നവന്റെയും ദുരിതം ഇരട്ടിക്കുന്നു. (ഓർക്കുക ബാങ്കിൽ നിന്നും വായ്‌പയെടുത്തവർ പണിമുടങ്ങിയ ദിവസങ്ങളിലും പലിശ കൊടുക്കേണ്ടിവരും )
പണിമുടക്ക് എന്ന സമരമുറ കലഹരണപ്പെട്ടതൊന്നും ഒരിക്കൽ കമ്പ്യൂട്ടർ വിരുദ്ധരായിരുന്നവർ ഇപ്പോഴും അറിഞ്ഞിട്ടില്ല.

വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവർമെന്റ് ആണെങ്കിൽ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ? അവരല്ലേ ജനങ്ങളോട് സമാധാനം പറയേണ്ടത് ?
അതെങ്ങിനെ? ഇവിടെ മൈതാന പ്രസംഗത്തിൽ കേന്ദ്രനെ കടിച്ചുകീറുന്ന വ്യാഘ്രങ്ങൾ അങ്ങ് തലസ്ഥാനത്തെത്തുമ്പോൾ പൂക്കളുമായി കുമ്പിട്ട് നിൽക്കും.
പൊതുജനം എന്നും കഴുതകൾ ആവില്ല.

shortlink

Related Articles

Post Your Comments


Back to top button