നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഓസ്കാർ വേദി. അവാര്‍ഡ് ദാന ചടങ്ങിനിടെ അവതാരന്റെ മുഖത്തടിച്ച് നടന് വില്‍സ്മിത്ത്. അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെയാണ് വേദിയില്‍ വെച്ച് പരസ്യമായി വില്‍ സ്മിത് തല്ലിയത്. ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍, ഞായറാഴ്ച (മാര്‍ച്ച് 27) രാത്രി നടന്ന 94-ാമത് അക്കാദമി അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് സംഭവം.
അവതാരകന് ക്രിസ് റോക്കിനെയാണ് തന്റെ ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജേഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കി സംസാരിച്ചതില്‍ ചൊടിച്ച് വില്‍ സ്മിത് ക്ഷോഭിക്കുകയും മുഖത്ത് തല്ലുകയും ചെയ്തത്. അലോപേഷ്യ എന്ന അസുഖം ബാധിച്ചതിനാല്‍ പിങ്ക്ലെറ്റ് സ്മിത്ത് അടുത്തിടെ തലയിലെ മുടി പൂര്‍ണ്ണമായി നീക്കിയിരുന്നു. ഇതിനെയാണ് അവതാരകന് പരിഹസിച്ചത്.
‘ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ജിഐ ജെയ്ന്‍ 2, നിങ്ങളെ കാണാന്‍ കാത്തിരിക്കാനാവില്ല, ”എന്നായിരുന്നു ക്രിസിന്റെ പരിഹാസം. ഇത് കേട്ടയുടൻ ‘എന്റെ ഭാര്യയുടെ പേര് നിങ്ങളുടെ വൃത്തികെട്ട വായില്‍ നിന്നും മാറ്റി നിര്‍ത്തിയേക്കൂ’, (keep my wife’s name out your fu**ing mouth) എന്നായിരുന്നു വേദിയിലെത്തിയ വില്‍ സ്മിത് ക്ഷോഭത്തോടെ ക്രിസ് റോക്കിനോട് പറഞ്ഞത്. ഇതിനിടെ അത് വെറും തമാശയായിരുന്നുവെന്ന് അവതാരകന് ഉറക്കെ പറയുന്നുണ്ടായിരുന്നു.
Post Your Comments