ഡബ്ബിങ് ആർട്ടിസ്റ്റ് ആയി മിനിസ്ക്രീൻ രംഗത്ത് വന്ന് വൃന്ദാവനം എന്ന പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് സുമി റാഷിക്. ഏഴ് വർഷമായി സീരിയൽ രംഗത്ത് സജീവമാണ് താരം. സുമിയുടേത് ഒരു പ്രണയവിവാഹമായിരുന്നു. സംഭവ ബഹുലമായിരുന്ന പ്രണയത്തിന്റേയും വിവാഹത്തിന്റേയും കഥ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ സുമി റാഷിക്ക്
സുമിയുടെ വാക്കുകൾ :
ഭർത്താവ് റാഷി ക്രിസ്ത്യനായിരുന്നു. മതം മാറി മുസ്ലീമായപ്പോഴാണ് പേര് മാറ്റിയത്. പുളളിയുടെ വീട്ടിൽ പ്രശ്നമൊന്നുമില്ലായിരുന്നു. എന്റെ വീട്ടിലായിരുന്നു പ്രശ്നം. രണ്ട് മതമല്ലേ അതൊന്നും പറ്റില്ലേയെന്നായിരുന്നു പറഞ്ഞത്. മൂന്ന് കല്യാണമായിരുന്നു ഞങ്ങൾക്ക് നടന്നത്. ആദ്യം രജിസ്റ്റർ വിവാഹം. പിന്നെ മിന്നുകെട്ടി. അത് കഴിഞ്ഞ് നിക്കാഹ്.
ഇപ്പോൾ വീട്ടുകാരെല്ലാമായി നല്ല സെറ്റായിട്ട് പോവുന്നു. പ്രശ്നമൊന്നുമില്ല. പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ പഠിത്തമൊക്കെ നിർത്തി എന്നെ വീട്ടിലാക്കി. പുള്ളി എനിക്ക് മൊബൈലൊക്കെ വാങ്ങിത്തന്നുവെങ്കിലും അതൊക്കെ പിടിച്ചു. ലാൻഡ് ഫോണൊക്കെ കട്ട് ചെയ്തു. അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ വിടുന്നുണ്ടായിരുന്നില്ല. പ്രണയിച്ച് നിൽക്കാതെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനായിരുന്നു പുള്ളിയോട് സുഹൃത്തുക്കൾ പറഞ്ഞത്. അങ്ങനെയാണ് പുള്ളി എന്റെ വീട്ടിൽ വന്നത്. ഞാൻ മുസ്ലീമാവാം, എനിക്ക് സുമിയെ കെട്ടിച്ച് തരുമോയെന്ന് ചോദിച്ചപ്പോൾ വീട്ടുകാർ തരില്ലെന്ന് പറഞ്ഞു. അപ്പോൾ പുള്ളിക്ക് വാശിയായി. അവളെ വിളിച്ചിറക്കി കൊണ്ടു വരാനായിരുന്നു സുഹൃത്തുക്കൾ പറഞ്ഞത്. അങ്ങനെയാണ് വിവാഹത്തിലെത്തിയത്.
Post Your Comments