GeneralLatest NewsNEWS

റിലീസ് ചെയ്തു മൂന്നാം ദിനം ആർ ആർ ആർ 500 കോടി ക്ലബ്ബിൽ : കേരളത്തിൽ 10 കോടി ഗ്രോസ്സ് കളക്ഷൻ

ലോകവ്യാപകമായി റിലീസ് ചെയ്ത ആർ ആർ ആർ തിയേറ്ററിൽ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നതിനപ്പുറം കളക്ഷൻ നേടി ജൈത്ര യാത്ര തുടരുകയാണ്. റിലീസിന്റെ മൂന്നാം ദിനം ലോകവ്യാപകമായി അഞ്ഞൂറ് കൂടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ആർ ആർ ആർ. കേരളക്കരയിൽ മൂന്നാം ദിനം പത്തു കോടി ഗ്രോസ് കളക്ഷൻ പിന്നിട്ട്‌ ഗംഭീര റിപ്പോർട്ടുമായി മുന്നോട്ട് കുതിക്കുകയാണ് ആർ ആർ ആർ. ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി ഒരുക്കിയ ബ്രഹ്മാണ്ഡ ചലച്ചിത്രം ബോക്സ് ഓഫീസിൽ ഇനിയും റെക്കോർഡുകൾ തിരുത്തുമെന്നുറപ്പാണ്. ദേശീയ പണിമുടക്കിന് മുന്നേ എത്തിയ കണക്കുകൾ ഇപ്രകാരം ആകുമ്പോൾ അടുത്ത ദിവസങ്ങളിൽ വീണ്ടും പ്രേക്ഷകരുടെ അഭിപ്രായങ്ങളിലും കളക്ഷനിലും റെക്കോർഡുകൾ പിറക്കും.

സിനിമ നല്ലതാണോ എന്ന് ചോദിച്ചിരുന്ന മലയാളി പ്രേക്ഷകർ, ആർ ആർ ആർ ഏതു തിയേറ്ററിൽ കണ്ടാൽ കൊള്ളാമെന്നുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ തിരയുന്നത്. വ്യത്യസ്ത തിയേറ്റർ അനുഭവം തന്നെയാണ് ആർ ആർ ആർ ഒരുക്കുന്നത് തിയേറ്ററുകളിൽ. ത്രീ ഡി ഷോകളിൽ ഇതുവരെ കാണാത്ത കാഴ്ചാനുഭവം പ്രേക്ഷകന് നൽകുന്ന ആർ ആർ ആർ, തിയേറ്ററിൽ ആഘോഷിക്കാനുള്ള പൂരം തന്നെയാണ് ലോക സിനിമാ പ്രേക്ഷകർ അംഗീകരിച്ച സംവിധായകൻ രാജമൗലി സൃഷ്ടിച്ചിരിക്കുന്നത്. കൊച്ചു കുട്ടികളെ മുതൽ മുതിർന്നവരെ വരെ ഓരോ രംഗങ്ങളിലും മാജിക് കാട്ടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തിലും ഗംഭീര പ്രതികരണവും തിയേറ്റർ നിറഞ്ഞു കവിഞ്ഞ സ്വീകാര്യതയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. വരും ദിവസങ്ങളിലെ ബുക്കിങ്ങിനും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

സിനിമാ രംഗത്തു നിന്നും നിരവധി പേർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. ‘മഹാരാജ’മൗലിയെന്നായിരുന്നു ശങ്കറിന്റെ അഭിനന്ദനം, റാം ചരൺ തകർത്തുവെന്ന് അല്ലു അർജുൻ, ഇമോഷണൽ മാസ്സ് എന്റെർറ്റൈനെർ എന്ന് അറ്റ്ലി അഭിപ്രായം രേഖപ്പെടുത്തി. കേരളത്തിലെ താരങ്ങളിൽ നിന്നും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. പൃഥ്വിരാജ് , മഞ്ജു വാര്യർ, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി പേരാണ് ചിത്രത്തിനും രാജമൗലിക്കും അഭിനന്ദനങ്ങൾ അറിയിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയത്. പ്രശസ്ത നിർമ്മാതാവ് ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ഇരും കൈയും നീട്ടി സ്വീകരിച്ച രാജമൗലി ചിത്രത്തിന്റെ കേരളത്തിലെ വിജയത്തിന് പ്രേക്ഷകരോട് ഷിബു തമീൻസ് നന്ദി രേഖപ്പെടുത്തുകയും ആർ ആർ ആർ എന്ന വിഷ്വൽ മാജിക് അടുത്ത ദിവസങ്ങളിൽ തിയേറ്ററിൽ നേരിട്ട് ആസ്വദിക്കണമെന്നും അഭ്യർത്ഥിച്ചു. ഇനിയും ചരിത്രം തിരുത്താൻ ആർ ആർ ആർ തിയേറ്ററുകളിൽ മുന്നേറുന്നു.

പി ആർ ഓ : പ്രതീഷ് ശേഖർ

shortlink

Related Articles

Post Your Comments


Back to top button