തനിക്ക് സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ നിരവധി സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയും കഥാപാത്രങ്ങള്‍ ലഭിക്കാതാവുകയും ചെയ്തിട്ടുണ്ടെന്ന് നടി റാഷി ഖന്ന.
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ലിംഗ വിവേചനത്തെക്കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്ത്രീയുടെ സൗന്ദര്യത്തിന്റെ പേരിൽ മാത്രം നോക്കുകയും, അവരോട് ആരാധനയോടെ സൗന്ദര്യത്തിന്റെ പേരിൽ മാത്രം പെരുമാറുന്ന രീതിയുണ്ടെന്നും, ആ കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്നുമാണ് റാഷി പറയുന്നത്.
റാഷിയുടെ വാക്കുകൾ :
ഒരു സ്ത്രീയെ അഭിനന്ദിക്കുന്നതെങ്ങനെയാണ് അവളെ ഒരു വസ്തുവായി മാത്രം കാണുന്നതിലെ തെറ്റ് എന്താണ് എന്നൊന്നും ആളുകൾക്ക് അറിയില്ല. പലപ്പോഴും സ്ത്രീകളെ വെറും ഒരു വസ്തുവായി മാത്രമാണ് കാണുന്നത്. സ്ത്രീയുടെ സൗന്ദര്യത്തിന്റെ പേരിൽ മാത്രം നോക്കുന്നതും അവരോട് ആരാധനയോടെ സൗന്ദര്യത്തിന്റെ പേരിൽ മാത്രം പെരുമാറുന്ന രീതിയുമുണ്ട്. ആ കാഴ്ചപ്പാട് മാറേണ്ടതുണ്ട്.
അതിനായി കുട്ടികളായിരുക്കുമ്പോൾ മുതൽ അവർക്ക് അറിവ് പകർന്ന് കൊടുക്കണം. സിനിമാ മേഖലയിൽ നിന്ന് പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒന്നുകിൽ നമ്മൾ ഗ്ലാമർ റോൾ ചെയ്യുന്ന നടിയായിരിക്കണം. അല്ലെങ്കിൽ എല്ലാവരിലും മികച്ച നടിയായിരിക്കണം. നിരവധി സ്റ്റീരിയോടൈപ്പ് ചിന്താഗതികൾ സിനിമാ മേഖലയിലുണ്ട്. ചിലരോട് കഥാപാത്രങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ അവർ പറയുന്നത് ‘നിങ്ങൾക്ക് ഈ കഥാപാത്രം തരാനാകില്ല. നിങ്ങൾ വളരെ സുന്ദരിയാണ്. വേഷപകർച്ച നിങ്ങൾക്ക് പറ്റും എന്ന് തോന്നുന്നില്ല’എന്നാണ്. ഒരു വട്ടം ഓഡീഷൻ ചെയ്ത് നോക്കാൻ പറഞ്ഞാൽ പോലും ആരും തയ്യാറാകുന്നില്ല. അഭിനയിച്ച് കാണിക്കാനുള്ള അവസരങ്ങളും പലരും തരാറില്ല.
പകുതിപേരും സൗന്ദര്യം എന്ന കാഴ്ചപ്പാടിന് അപ്പുറത്തേക്ക് നോക്കി എന്റെ കഴിവ് കാണാൻ ശ്രമിക്കാറില്ല. തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്നാണ് ഈ അനുഭവം ഏറ്റവും കൂടുതൽ ഉണ്ടായിരിക്കുന്നത്. സുന്ദരിയായ നായിക എന്ന് മാത്രമെ ചിന്തിക്കുന്നുള്ളൂ എന്നത് വിഷമിപ്പിക്കാറുണ്ട്.
Post Your Comments