
കൊച്ചി: ഓസ്കര് വിതരണ ചടങ്ങിനിടെ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് വില്‍ സ്മിത്ത് നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള വാക്കുകൾക്കൊപ്പം, പൃഥ്വിരാജ് പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ.
എല്‍2 എന്ന ഹാഷ്ടാഗിനൊപ്പം, മോഹന്‍ലാലിന്റെ ‘ലൂസിഫര്‍’ ചിത്രത്തിന് അടിക്കുറിപ്പായി ‘ജീവിതത്തിലെ ഉന്നതമായ നിമിഷങ്ങളില്‍ ജാഗ്രത പുലര്‍ത്തുക, കാരണം അപ്പോഴാണ് പിശാച് നിങ്ങളെ തേടി വരുന്നത്,’ എന്ന വാക്കുകളാണ് പൃഥ്വിരാജ് കുറിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർ ഈ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു. എമ്പുരാൻ ഉടൻ എത്തുമോ എന്ന അന്വേഷണത്തിലാണ് ആരാധകർ.
read also: ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകുന്നത് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന രണ്ട് മതിലുകള്‍ ഉള്ളത് കൊണ്ടാണ്: കൊല്ലം തുളസി
മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങിയ വില്‍ സ്മിത്ത് ചടങ്ങിനിടെ ഭാര്യയെ പരിഹസിച്ചു സംസാരിച്ച അവതാരകന് ക്രിസ് റോക്കിനെ വേദിയില്‍ കയറി മുഖത്തടിച്ചത് വിവാദമായിരുന്നു.
Post Your Comments