94-ാമത് ഓസ്കറിൽ(Oscar 2022) മികച്ച നടനായി വില്‍ സ്മിത്തിനെ തെരഞ്ഞെടുത്തു. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്ത് പുരസ്കാരത്തിന് അർഹനായത്. ജെസീക്ക ചസ്റ്റൈൻ ആണ് മികച്ച നടി. ദ ഐയ്‌സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അംഗീകാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായിക/ സംവിധായകന്‍ ആയി ജെയ്ൻ കാംപിയോൺ.
പുരസ്‌കാരങ്ങള്‍
- മികച്ച ചിത്രം – ‘കോഡ’
- മികച്ച നടൻ – വിൽ സ്മിത്ത് ( ചിത്രം – കിംഗ് റിച്ചാർഡ് )
- മികച്ച നടി – ജെസിക്ക ചസ്റ്റൈൻ ( ചിത്രം – ദ ഐസ് ഓഫ് ടാമി ഫയേ )
- മികച്ച സംവിധായിക – ജെയിൻ കാംപിയോണ്‍ ( ചിത്രം – ദ പവര്‍ ഓഫ് ഡോഗ് )
- മികച്ച ഡോക്യുമെന്ററി – സമ്മര്‍ ഓഫ് സോള്‍
- മികച്ച അവലംബിത തിരക്കഥ – ഷോൺ ഹെഡർ ( ചിത്രം – കോഡ)
- മികച്ച തിരക്കഥ – കെന്നെത്ത് ബ്രനാഗ് ( ചിത്രം – ബെല്‍ഫാസ്റ്റ് )
- മികച്ച വസ്ത്രാലങ്കാരം – ജെനി ബെവൻ (ചിത്രം – ക്രുവെല)
- മികച്ച വിദേശ ഭാഷാ ചിത്രം – ഡ്രൈവ് മൈ കാർ
- മികച്ച സഹനടൻ – ട്രോയ് കോട്‍സര്‍ (ചിത്രം – കോഡ). ഓസ്‍കര്‍ നേടുന്ന ആദ്യ ബധിര നടനാണ് ട്രോയ് കോട്‍സര്‍ എന്ന പ്രത്യേതയുണ്ട്.
- മികച്ച ആനിമേറ്റഡ് ചിത്രം – എൻകാന്റോ
- മികച്ച വിഷ്വല്‍ എഫക്ട് – ഡ്യൂൺ
- ലൈവ് ആക്ഷൻ (ഷോര്‍ഡ്) – ദ ലോംഗ് ഗുഡ്‍ബൈ
- ഛായാഗ്രഹണം – ഗ്രീഗ് ഫ്രേസര്‍ (ഡ്യൂൺ )
- മേക്കപ്പ്, കേശാലങ്കാരം – ദ ഐസ് ഓഫ് ടാമി ഫയെക്ക്
- ബെസ്റ്റ് ഡോക്യുമെന്ററി – ദ ക്വീൻ ഓഫ് ബാസ്‍കറ്റ് ബോൾ
- മികച്ച സഹ നടി – അരിയാനോ ഡെബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)
- മികച്ച പ്രൊഡക്ഷൻ ഡിസൈൻ – ഡ്യൂൺ
- മികച്ച ചിത്രസംയോജനം – ജോ വാക്കര്‍ ( ചിത്രം – ഡ്യൂൺ )
- മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം -ദ വിൻഡ്‍ഷീല്‍ഡ് വൈപര്‍
- മികച്ച ശബ്ദം – മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീൻ, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‍ലെറ്റ് (ഡ്യൂൺ )
Post Your Comments