ഒരു പ്രശ്നം വരുമ്പോൾ അല്ലെങ്കിൽ ഒരു നിര്‍മ്മാതാവ് പണം കൊടുത്തില്ലെങ്കില്‍ അവരോട് പറയാന്‍ മമ്മൂട്ടിയ്ക്കോ മോഹന്‍ലാലിനോ പറ്റുകയുള്ളുവെന്ന് കൊല്ലം തുളസി. ഇടവേള ജനറല്‍ സെക്രട്ടറിയാകുന്നത് ഇപ്പുറത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന രണ്ട് മതിലുകള്‍ അവിടെയുള്ളത് കൊണ്ടാണ് എന്നും, ജനാധിപത്യ പ്രക്രിയയിലൂടെ വേണം തിരഞ്ഞെടുപ്പ് നടത്താൻ എന്ന് താൻ പറഞ്ഞതിന് തന്നെ ഒറ്റപ്പെടുത്താന്‍ മുന്നില്‍ നിന്നത് മണിയന്‍പിള്ള രാജുവായിരുന്നു എന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്.
കൊല്ലം തുളസിയുടെ വാക്കുകൾ :
അമ്മയുടെ തുടക്കം മുതല്‍ ഞാനുണ്ട്. ഒരിക്കല്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയുള്ള പാനല്‍ വന്നു. ഞാന്‍ അന്ന് ഒരു അഭിപ്രായം പറഞ്ഞു, ജനാധിപത്യ പ്രക്രിയയിലൂടെ വേണം തിരഞ്ഞെടുക്കേണ്ടത് എന്ന്. അന്ന് എന്നെ ഒറ്റപ്പെടുത്തി. അന്ന് ഒറ്റപ്പെടുത്താന്‍ മുന്നില്‍ നിന്നത് മണിയന്‍പിള്ള രാജുവായിരുന്നു. എന്നെ പല സിനിമകളില്‍ നിന്നും കട്ട് ചെയ്തു. ഇന്ന് ആ മണിയന്‍പിള്ള രാജു ജനാധിപത്യ പ്രക്രിയയിലൂടെ മത്സരിക്കുന്നതാണ് കണ്ടത്. ജനാധിപത്യം നല്ലതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കുമ്പോൾ അവര്‍ക്ക് നമ്മളോടൊരു ബാധ്യതയുണ്ട്. നമുക്ക് അവരിലൊരു അധികാരമുണ്ട്. നമുക്ക് അവരോട് ചെന്ന് പറയാം. ഇതുവരെ അതില്ലായിരുന്നു.
മമ്മൂട്ടിയോ മോഹന്‍ലാലോ അല്ലാതെ വേറെ ആര്‍ക്കും ആ സ്ഥാനത്ത് ഇരിക്കാനാവുകയുമില്ല. ഒരു പ്രശ്നം വരുമ്ബോള്‍ അവരുടെ വാക്കുകള്‍ക്ക് വിലയുണ്ട്. ഒരു നിര്‍മ്മാതാവ് പണം കൊടുത്തില്ലെങ്കില്‍ അവരോട് പറയാന്‍ മമ്മൂട്ടിയ്ക്കോ മോഹന്‍ലാലിനോ പറ്റുകയുള്ളൂ. ഇടവേള ബാബുവിന്റെ കഴിവല്ല അത്. ഇടവേള ജനറല്‍ സെക്രട്ടറിയാകുന്നത് ഇപ്പുറത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന രണ്ട് മതിലുകള്‍ അവിടെയുള്ളത് കൊണ്ടാണ്.
Post Your Comments