ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിശ്വസുന്ദരി ഹര്‍നാസ് സന്ധു. ഹിജാബിന്റെ പേരിലടക്കം പെണ്‍കുട്ടികളെ വേട്ടയാടുകയാണെന്ന് പറഞ്ഞ ഹർനാസ് അവള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കുവാനും, അവളില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താന്‍ അവളെ അനുവദിക്കൂവെന്നും കൂട്ടിച്ചേർത്തു. ജന്മനാടായ ചണ്ഡീഗഢില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹര്‍നാസ്.
ഹര്‍നാസിന്റെ വാക്കുകൾ :
സത്യത്തില്‍, നിങ്ങള്‍ എന്തിനാണ് എപ്പോഴും സ്ത്രീകളെ ലക്ഷ്യമിടുന്നത്? ഇപ്പോള്‍പ്പോലും നിങ്ങള്‍ എന്നെയാണ് ലക്ഷ്യമിടുന്നത്. ഹിജാബ് വിഷയത്തിലാണെങ്കിലും നിങ്ങള്‍ ലക്ഷ്യമിടുന്നത് ഒരു സ്ത്രീയേയാണ്. അവള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാന്‍ അവളെ അനുവദിക്കൂ. അവളില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താന്‍ അവളെ അനുവദിക്കൂ. അവളെ പറക്കാന്‍ അനുവദിക്കൂ. അവരുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ അവരെ അനുവദിക്കൂ. അവരെ പറക്കാന്‍ വിടൂ. അവരുടെ ചിറകരിയരുത്. നിര്‍ബന്ധമാണെങ്കില്‍ സ്വന്തം ചിറകരിയൂ.
ഈ മാസം 17ന് നടന്ന ചടങ്ങില്‍ ഹര്‍നാസ് നടത്തിയ പ്രതികരണത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് ഹിജാബ് വിഷയത്തിലും ഹര്‍നാസ് സന്ധു അഭിപ്രായമറിയിച്ചത്.
Post Your Comments