തിരുവനന്തപുരം: വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനെതിരെ സിപിഎം രംഗത്ത്. സിനിമ ഉപയോഗിച്ചുള്ള വര്‍ഗീയവത്കരണത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി അപലപിച്ചു. ചിത്രത്തെ അനുകൂലിച്ചും എതിര്‍ത്തും വ്യാപകമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സിപിഎം ചിത്രത്തിനെതിരായ നിലപാട് വ്യക്തമാക്കിയത്.
കശ്മീര്‍ ഫയല്‍സ് ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കാന്‍ ആകില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.
‘കശ്മീര്‍ ഫയല്‍സ് സിനിമ ഉപയോഗിച്ചുള്ള വര്ഗീയവല്ക്കരണത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി അപലപിച്ചു. കാശ്മീർ ഫയല്‍സ് ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണ്. ഇത്തരം വര്‍ഗീയത അംഗീകരിക്കാൻ ആകില്ലെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി’, സിപിഎം കേരളം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Post Your Comments