InterviewsLatest NewsNEWS

മമ്മൂക്ക സ്‌നേഹം പ്രകടിപ്പിക്കുന്നത് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം വിളമ്പിത്തന്നു കൊണ്ടാണ്: ബൈജു എഴുപുന്ന

എഴുപുന്ന തരകൻ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ മുതൽ തുടങ്ങിയതാണ് മമ്മൂട്ടിയുമായുള്ള തന്റെ സൗഹൃദമെന്ന് ബൈജു എഴുപുന്ന. എല്ലാവരേയും ഇഷ്ടമാണെങ്കിലും മമ്മൂക്ക അദ്ദേഹത്തിന്റെ കൂടെ കൊണ്ടു നടക്കുന്ന കുറച്ചു പേരിൽ ഒരാളായിട്ട് ഒരുപാട് സ്ഥലങ്ങളില്‍ തനിക്ക് മമ്മൂക്കയുടെ കൂടെ പോകാന്‍ പറ്റിയിട്ടുണ്ട് എന്നാണ് ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു പറയുന്നത്.

ബൈജുവിന്റെ വാക്കുകൾ :

എഴുപുന്ന തരകനില്‍ വെച്ചു തുടങ്ങിയതാണ് മമ്മൂക്കയുമായിട്ടുള്ള ബന്ധം. മമ്മൂക്കയെ കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം ഒരു അവതാരമാണ്. എല്ലാവരേയും ഇഷ്ടമാണെങ്കിലും മമ്മൂക്ക അദ്ദേഹത്തിന്റെ കൂടെ കൊണ്ടുനടക്കുന്ന കുറച്ചുപേരുണ്ട്. അതില്‍പ്പെട്ട ഒരു ആളായിട്ട് ഒരുപാട് സ്ഥലങ്ങളില്‍ എനിക്ക് മമ്മൂക്കയുടെ കൂടെ പോകാന്‍ പറ്റിയിട്ടുണ്ട്. മമ്മൂക്ക 70ാം വയസിലേക്ക് കടന്നപ്പോള്‍ അദ്ദേഹത്തിന്റെ മൂന്നാറിലെ വീട്ടിലെത്തി ആദ്യമായി ആശംസകള്‍ അറിയിക്കുന്ന ഒരാളുകൂടിയാണ് ഞാന്‍. നീ എന്തിനാണ് ഇത്രയും ദൂരം വന്നതെന്നൊക്കെ അദ്ദേഹം അന്ന് ചോദിച്ചിരുന്നു. അതേപോലെ മമ്മൂക്കയ്ക്ക് ചില ഭക്ഷണമൊക്കെ ഉണ്ടാക്കിക്കൊടുക്കാന്‍ എനിക്ക് പറ്റിയിട്ടുണ്ട്.

ഒരാള്‍ക്ക് ഒരു വിഷമം ഉണ്ടായാല്‍ അത് മനസിലാക്കി അതിനൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കാന്‍ മമ്മൂക്കയ്ക്ക് സാധിക്കാറുണ്ട്. പുറത്തുനിന്ന് കാണുന്നവര്‍ക്ക് അദ്ദേഹത്തെ കുറിച്ച് പലതും തോന്നും. പക്ഷേ ഭയങ്കര സിന്‍സിയറാണ്. മമ്മൂക്ക ചില സമയങ്ങളില്‍ സീരിയസ് ആയിട്ടിരിക്കും. ദേഷ്യം വന്നാല്‍ മമ്മൂക്ക ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും. ഫോണ്‍ ഒക്കെ വലിച്ചെറിഞ്ഞെന്നുവരും. എന്നാല്‍ ആ സെക്കന്റില്‍ തന്നെ അത് പോകും. വലിയ തിരമാല പോലെ വന്ന് തിരിച്ചുപോകുന്ന പോലെ.

മമ്മൂക്ക അദ്ദേഹത്തിന്റെ സ്‌നേഹം പ്രകടിപ്പിക്കുന്നത് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം വിളമ്പിത്തന്നു കൊണ്ടാണ്. ഒരുപാട് ഭക്ഷണം അങ്ങനെ കഴിച്ചിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ കുറേ ഷര്‍ട്ടുകള്‍ എനിക്ക് തന്നിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തിന്റെ സ്‌നേഹമാണ്.

 

shortlink

Related Articles

Post Your Comments


Back to top button