തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന് ആദ്യം മറ്റൊരു പേരായിരുന്നു നല്‍കിയിരുന്നത് എന്ന് വിനീത് ശ്രീനിവാസന്. അനുരാഗത്തിന്റെ ദിനങ്ങള്‍ എന്നാണ് ചിത്രത്തിന് ആദ്യം പേര് നല്‍കിയിരുന്നത് എന്നും, ബഷീറിന്റെ നോവലിന്റെ അഡാപ്റ്റേഷനാണ് എന്ന് ആളുകള്‍ തെറ്റിദ്ധരിക്കേണ്ട എന്ന് വിചാരിച്ചാണ് പേര് മാറ്റിയതെന്നും ബിഹൈന്ഡ്വുഡ്സ് മലയാളത്തിന് നല്കിയ അഭിമുഖത്തിൽ വിനീത് പറഞ്ഞു. അതേ സമയം, ഹൃദയത്തിന് മറ്റൊരു പേര് ചിന്തിച്ചിട്ടില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
വിനീതിന്റെ വാക്കുകൾ :
ഹൃദയത്തിന് പകരം മറ്റൊരു പേര് എന്റെ മനസില്‍ വന്നിട്ടില്ല. ഇങ്ങനെയല്ലാതെ ഹൃദയം ആലോചിക്കാന്‍ പറ്റിയിട്ടില്ല. തട്ടത്തിന് മറയത്തിനൊക്കെ ഓപ്ഷന്‍സ് ഉണ്ടായിരുന്നു.
ആദ്യം ഇടാന്‍ ആഗ്രഹമുണ്ടായിരുന്ന പേര് അനുരാഗത്തിന്റെ ദിനങ്ങള്‍ എന്നായിരുന്നു. പക്ഷേ ബഷീര്‍ സാറിന്റെ നോവല്‍ തന്നെ അങ്ങനെയുള്ളത് കൊണ്ട് ആള്‍ക്കാര്‍ക്ക് നോവലിന്റെ അഡാപ്റ്റേഷന് ആണോയെന്ന് തോന്നുമല്ലോ. അങ്ങനെയൊരു കണ്ഫ്യൂഷന് വേണ്ടയെന്ന് തോന്നി അങ്ങനെയാണ് തട്ടത്തിന് മറയത്ത് എന്ന് പേര് ഇടുന്നത്.
Post Your Comments