അത്തരത്തിലുള്ള ഒരു ചെറിയ സിനിമയ്ക്ക് വലിയ വിജയം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ അത് ഒരു മോശം ചിത്രമാകില്ല: തപ്‌സി പന്നു

മുംബൈ: വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീർ ഫയൽസിന്റെ ബോക്സ് ഓഫീസ് വിജയത്തെക്കുറിച്ച് പ്രതികരണവുമായി നടി തപ്‌സി പന്നു. ചിത്രം സൂപ്പർ വിജയമാണ് നേടുന്നതെന്നും അത്തരത്തിലുള്ള ഒരു ചെറിയ സിനിമയ്ക്ക് വലിയ വിജയം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ അത് ഒരു മോശം ചിത്രമാകില്ലെന്നും തപ്‌സി വ്യക്തമാക്കി.

‘എനിക്ക് കണക്കുകൾ കാണാം. അത്തരത്തിലുള്ള ഒരു ചെറിയ സിനിമയ്ക്ക് വലിയ വിജയം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ അത് ഒരു മോശം ചിത്രമാകില്ല. കാരണം എന്തായാലും അത് സംഭവിച്ചു, അത് സംഭവിച്ചു എന്നതാണ് വസ്തുത’, തപ്‌സി പന്നു പറഞ്ഞു.

‘എന്റെ നൂറ് ശതമാനത്തേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് തരുമെന്ന് വാഗ്ദാനം ചെയ്യുന്നു’ : കുഞ്ചാക്കോ ബോബന്റെ കുറിപ്പ്

ആലിയ ഭട്ട് നായികയായ ഗംഗുഭായ് കത്യവാടിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള മികച്ച പ്രകടനം, സ്ത്രീകൾ നയിക്കുന്ന സിനിമകൾക്ക് കൂടുതൽ സ്‌ക്രീനുകൾ അനുവദിക്കുന്നതിന് സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തപ്‌സി വ്യക്തമാക്കി.

 

Share
Leave a Comment