കുങ്കുമപ്പൂവ് എന്ന പരമ്പരയിലെ രുദ്രന്‍ എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകനാണ് ഷാനവാസ്. തുടർന്ന് സീത എന്ന പരമ്പരയിലെ ഇന്ദ്രന്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിയുകയായിരുന്നു. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് പറയുകയാണ് ഷാനവാസ് ഫ്‌ളവേഴ്‌സിന്റെ ഒരു കോടിയില്‍ പങ്കെടുക്കവെ.
ഷാനവാസിന്റെ വാക്കുകൾ :
അനിയത്തിമാരൊക്കെ കല്യാണം കഴിഞ്ഞ് പോയപ്പോള്‍ ഉമ്മയ്ക്ക് സഹായത്തിനൊന്നും ആളില്ലായിരുന്നു. അങ്ങനെയാണ് എന്നെ പിടിച്ച് കെട്ടിച്ചത്. ഓരോരോ ജോലികള്‍ ചെയ്യുകയായിരുന്നു ഞാന്‍, സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും അഭിനയമെന്ന എന്റെ ആഗ്രഹത്തെ പിന്തുണയ്ക്കുകയായിരുന്നു ഉമ്മ. കുങ്കുമപ്പൂവിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടിയപ്പോള്‍ ഉമ്മയ്ക്കൊരുപാട് സന്തോഷമായിരുന്നു. അന്ന് ഉമ്മയുടെ കണ്ണുനിറഞ്ഞതും എന്നെ കെട്ടിപ്പിടിച്ചതുമെല്ലാം ഇപ്പോഴും മനസ്സിലുണ്ട്. അതുപോലെ തന്നെ ഭാര്യയും നല്ല പിന്തുണയാണ്.
ഞങ്ങളിവിടെ അഭിനയിച്ചോണ്ടിരിക്കുന്നതിനിടയിലാണ് സീതയിലെ ആദ്യരാത്രി സീക്വന്‍സ് സംപ്രേഷണം ചെയ്തത്. ഭാര്യ അത് വീട്ടില്‍ നിന്നും കണ്ടോണ്ടിരിക്കുകയാണ്. വാട്ട്സാപ്പിൽ വോയ്‌സ് മെസേജ് അയച്ചിരുന്നു. ‘അയ്യട ഫസ്റ്റ് നൈറ്റ്, ഇങ്ങനെയാണോ ഫസ്റ്റ് നൈറ്റ്, കണ്ടാലും മതി’യെന്നായിരുന്നു മെസേജ്.
Post Your Comments