InterviewsLatest NewsNEWS

ഒരു സിനിമയില്‍ അഭിനയിച്ചാല്‍ ഇത്രയധികം ശ്രദ്ധ കിട്ടുമെന്ന് ഞാന്‍ കരുതുന്നില്ല: ബിഗ്‌ബോസിനെ കുറിച്ച് റിതു മന്ത്ര

ബിഗ്‌ബോസ് മൂന്നാം സീസണില്‍ ആദ്യ ആഴ്ചയിൽ തന്നെ മികച്ച പ്രകടനത്തിലൂടെ ആരാധകരെ സംബന്ധിച്ച വ്യക്തിയാണ് റിതു മന്ത്ര. സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള റിതു മോഡലും, ഗായികയും ആയിരുന്നു. നാലാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബി​ഗ് ബോസ് അനുഭവങ്ങള്‍ വീണ്ടും പൊടി തട്ടിയെടുത്തിരിക്കുകയാണ് റിതു മന്ത്ര ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍.

റിതുവിന്റെ വാക്കുകൾ :

ഇരുമ്പ് യുഗത്തിലേക്ക് തിരിച്ച്‌ ചെന്ന അവസ്ഥയായിരുന്നു ബിഗ് ബോസ് ഷോയില്‍ എത്തിയപ്പോള്‍. ഫോണ്‍ ഇല്ല, ക്ലോക്ക് ഇല്ല, കലണ്ടര്‍ ഇല്ല സൂര്യനെ നോക്കിയാണ് ഞങ്ങള്‍ സമയം മനസിലാക്കിയത് പോലും. തുടക്കത്തില്‍ അതെല്ലാം വളരെ അധികം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പിന്നെ എല്ലാം ശീലിച്ചു. ഞാന്‍ ബിഗ് ബോസിലേക്ക് കടന്ന നിമിഷം മറക്കാനാവാത്തതാണ്. അപരിചിതമായ ഒരു ലോകത്തേക്ക് കടന്ന കുട്ടിയുടെ അവസ്ഥയായിരുന്നു എനിക്ക്. വളരെ അധികം ധീരത തോന്നിയ നിമിഷമാണത്. 98 ദിവസം ബിഗ് ബോസ് ഹൗസില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഷോയ്ക്ക് ശേഷം എന്റെ ജീവിതം മൊത്തത്തില്‍ മാറി. ജനങ്ങള്‍ ഇത്രയധികം സ്‌നേഹം നല്‍കുന്നത് എനിക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നില്ല. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ ഇത്രയധികം ശ്രദ്ധ കിട്ടും എന്ന് ഞാന്‍ കരുതുന്നില്ല.

ഇപ്പോള്‍ എനിക്ക് ഒരുപാട് നല്ല സിനിമകള്‍ വരുന്നുണ്ട്. എന്റെ ക്രാഫ്റ്റ് എത്രത്തോളമാണെന്ന് ഹൗസില്‍ വച്ച്‌ അവര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഞങ്ങളെ പോലെ മറ്റ് പലരുടെയും സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ബി​ഗ് ബോസിന്റെ നാലാം സീസണിനും സാധിക്കും. കഴിവുള്ള ഒരുപാട് പേര്‍ക്ക് മികച്ച അവസരം ഷോ നല്‍കും. ടിവി അവതാരക ജൂവല്‍ മേരി ഷോയില്‍ ഉണ്ടെങ്കില്‍ നന്നായിരിയ്ക്കും എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പത്തില്‍ സാധിച്ചേക്കും.

shortlink

Related Articles

Post Your Comments


Back to top button