
മലയാള സിനിമയിൽ ഒട്ടനവധി മറക്കാത്ത കഥാപാത്രങ്ങൾക്ക് ജീവൻ നൽകി പ്രേക്ഷക മനസുകളിൽ മരിക്കാത്ത ഓർമ്മകളായി എന്നും നിലനിൽക്കുന്ന താരങ്ങളാണ് നെടുമുടി വേണുവും സുകുമാരിയും. യുവ അഭിനേതാക്കളെ തിരുത്താനും ശിക്ഷിക്കാനുമുള്ള അധികാരം ഉണ്ടായിരുന്നു കാരണവർ സ്ഥാനമുണ്ടായിരുന്നു ഇരുവർക്കും. നടനും നര്‍ത്തകനുമായ വിനീതിനെ സുകുമാരി തല്ലിയ സംഭവം നെടുമുടിവേണു വിവരിച്ച ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എം ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഒരു വിദേശ ഷോയിലെ അനുഭവം നെടുമുടി വേണു വിവരിക്കുന്നത്. ആ ഷോയ്ക്കിടെ വിനീത് സിഗരറ്റ് വലിക്കുന്നത് കണ്ടാണ് സുകുമാരി അടിച്ചതെന്ന് നെടുമുടി പറയുന്നു.
നെടുമുടി വേണുവിന്റെ വാക്കുകൾ :
‘ഒരു സീനില്‍ നമ്മുടെ വിനീത് സിഗരറ്റ് വലിച്ച് അഭിയിക്കുന്നൊരു സീന്‍ ഉണ്ട്. ലാല്‍ വന്നിട്ട് അത് വാങ്ങി വലിക്കും. തിരിച്ച് ചോദിച്ചാല്‍ കൊടുക്കത്തില്ല. അങ്ങനെ ഒക്കെയാണ് സീന്‍. ചേട്ടാ എനിക്ക് സിഗരറ്റ് വലിക്കാന്‍ ശീലമില്ലെന്ന് വിനീത് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു അപ്പുറത്തെ മുറിയില്‍ പോയിരുന്നു വലിച്ചു നോക്കാന്‍. അവന്‍ അത് കത്തിച്ചിട്ടില്ല. ഞാന്‍ സുകുമാരി ചേച്ചിയെ വിളിച്ചു. അവര്‍ എല്ലാവരും ഭക്ഷണം കഴിച്ചോ, സുഖമാണോ എന്നൊക്കെയുള്ള കാര്യത്തില്‍ ഇടപെടാറുണ്ട്.
ഞാന്‍ സുകുമാരിച്ചേച്ചിയുടെ അടുത്ത് ചെന്നിട്ട് വിനീതിനെ നോക്ക്, കുരുന്നു പ്രായമാണ് ചേച്ചി പോയി ഒന്നു നോക്ക് എന്താണ് അവന്‍ ചെയ്യുന്നതെന്ന് ഞാന്‍ പറഞ്ഞു. ചേച്ചി നോക്കിയപ്പോള്‍ അവന്‍ സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുന്നു. ഡാ, എന്തുവാടാ ഈ കാണിക്കുന്നേന്ന് ചോദിച്ചു. റിഹേഴ്‌സല്‍ ആണെന്ന് അവന്‍ പറഞ്ഞെങ്കിലും ഇങ്ങനെയാണോ റിഹേഴ്‌സല്‍ എന്ന് ചോദിച്ച് സുകുമാരി ചേച്ചി കരണ കുറ്റി നോക്കി രണ്ട് അടി കൊടുത്ത് പറഞ്ഞ് വിട്ടു. ഇങ്ങനെയുള്ള ഒരുപാട് രസകരമായ നിമിഷങ്ങള്‍ ഷോ യില്‍ നടന്നിട്ടുണ്ട്.
Post Your Comments