ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള മാധ്യമ സമ്മേളനത്തിനിടെ വിനായകൻ നടത്തിയ പരാമര്‍ശത്തോട് ആ സമയത്ത് പ്രതികരിക്കാതിരുന്നതിന് നടി നവ്യ നായർക്കെതിരെ വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. ഇപ്പോളിതാ നടന്‍ വിനായകന്‍ നടത്തിയ വിവാദ പരാമര്‍ശം തെറ്റാണെന്നും, ബുദ്ധിമുട്ട് തോന്നിയെങ്കിലും അന്ന് പ്രതികരിക്കാന്‍ കഴിയാതിരുന്നതിന് ക്ഷമ ചോദിക്കുന്നുവെന്നും നവ്യ നായർ. ഒരു പുരുഷന്‍ പറഞ്ഞതിന് ഇപ്പോഴും ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണെന്നും താരം പ്രതികരിച്ചു. നടന്‍ വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ സാധിക്കും. എന്നാല്‍ എനിക്ക് അതിന് കഴിയില്ല എന്നായിരുന്നു വിവാദങ്ങളോട് നേരത്തെയുള്ള നവ്യയുടെ പ്രതികരണം.
നവ്യയുടെ വാക്കുകൾ :
വിനായകന് എന്തിലും ഏതു വിഷയത്തിലും അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ്. അത്തരത്തിലുളള ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടല്‍ ചിലപ്പോള്‍ അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യത ഏറെയാണ്. അയാള്‍ എന്നെ തല്ലിയാല്‍ പോലും അയാള്‍ക്ക് അതില്‍ നാണക്കേട് ഉണ്ടാകില്ല. പകരം എനിക്കായിരിക്കും നാണക്കേട് ഉണ്ടാകുന്നത്. മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്ത ആക്കും.
വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ കഴിയും. പക്ഷേ, എന്റെ കാര്യം അങ്ങനെ അല്ല. എനിക്ക് അതിന് പറ്റുമോ ? മോനും ഭര്‍ത്താവും ഒക്കെ എനിക്കൊപ്പമുണ്ട്. വിനായകന് ഒരു അടി കൊടുക്കാന്‍ പാടില്ലേ എന്ന് എന്നോട് പലരും ചോദിച്ചു വരുന്നുണ്ട്. കാലവും ലോകവും ഒക്കെ ഒരുപാട് വളര്‍ന്നിട്ടുണ്ടാക്കാം. ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ല. അതാണ് വാസ്തവം. എന്നാല്‍, മറിച്ച് അയാള്‍ ഒരു തല്ലു തന്നാല്‍ ഞാന്‍ നിലത്തു വീഴും.
Post Your Comments