തുടക്കത്തില്‍, തന്റെ മുടിയും മീശയുമൊന്നും തൊടാന്‍ പോലും സമ്മതിക്കാത്ത ഒരാളായിരുന്നു താനെന്നും, എന്നാല്‍, ഇന്ന് കഷണ്ടിക്കാരനായും നര കാണിച്ചും അഭിനയിക്കാന്‍ തയ്യാറാണെന്നും കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവിലൂടെ വന്ന് സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്ന വേളയില്‍, മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കഥാപാത്രങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് ചാക്കോച്ചന്‍ സംസാരിക്കുന്നത്.
ചാക്കോച്ചന്റെ വാക്കുകൾ:
1997 മാര്‍ച്ചിലായിരുന്നു അനിയത്തിപ്രാവ് റിലീസ് ചെയ്തത്. 25 വര്‍ഷങ്ങള്‍ക്കിപ്പുറം 2022 മാര്‍ച്ചിലാണ് പട റിലീസ് ചെയ്യുന്നത്. 21ാം വയസില്‍ സിനിമയിലെത്തിയ ഞാന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അതൊരു ചെറിയ കാലയളവല്ല.
മനസും ശരീരവും പൂര്‍ണമായി അഭിനയത്തിന് വിട്ടുകൊടുക്കുന്ന കഥാപാത്രങ്ങളെ ചെയ്യാന്‍ പറ്റിയത് സമീപകാലത്തെ നേട്ടമായി ഞാന്‍ വിലയിരുത്തുന്നു. തുടക്കത്തില്‍ എന്റെ മുടിയും മീശയുമൊന്നും തൊടാന്‍ പോലും സമ്മതിക്കാത്ത ഒരാളായിരുന്നു ഞാന്‍. പക്ഷെ ഇപ്പോള്‍ കഷണ്ടിക്കാരനായി അഭിനയിക്കാനും നര കാണിച്ച് അഭിനയിക്കാനുമൊക്കെ തയാറാണ്.
മഹേഷ് നാരായണന്റെ ‘അറിയിപ്പ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി 79 കിലോ ഭാരം വരെയായി. കുടവയറ് കാട്ടിയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലേക്കെത്തുമ്പോള്‍ ഞാന്‍ ആറ് കിലോ കുറച്ച് 73 കിലോയായി
Leave a Comment