അപാര തൊലിക്കട്ടി, എന്തിനാണ് നവ്യേ അയാളെ പരസ്യമായി തള്ളിപ്പറയുന്നതും ക്രൂശിക്കാന്‍ ഏല്പിച്ചതും? കുറിപ്പ് വൈറൽ

വിനായകനെ പരസ്യമായി തളളിപ്പറഞ്ഞു് അയാളുടെ സിനിമാ ജീവിതം തകര്‍ക്കുക.

ഒരുത്തീ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ വിവാദമായിരുന്നു. എന്നാൽ, ആ സമയത്ത് വിനായകനൊപ്പം ഉണ്ടായിരുന്ന നടി നവ്യ നായർ, സംവിധായകൻ വികെ പ്രകാശ് എന്നിവർ ആ പരാമർശത്തെ എതിർക്കുകയോ അതിനെതിരെ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി വിമർശനം ഇരുവർക്കും നേരെ ഉയർന്നിരുന്നു. അതിനു പിന്നാലെ, നവ്യ നായര്‍ വിനായകനുവേണ്ടി പരസ്യമായി മാപ്പ് പറയുകയും ചെയ്തു. വിനായകന്‍ നടത്തിയ വിവാദ പരാമര്‍ശം തെറ്റാണെന്നും ബുദ്ധിമുട്ട് തോന്നിയെങ്കിലും അന്ന് പ്രതികരിക്കാന്‍ കഴിയാതിരുന്നതിന് ക്ഷമ ചോദിക്കുന്നുവെന്നും നവ്യ നായർ പറഞ്ഞു. ഇപ്പോഴിതാ, നവയ്‌ക്കെതിരെ വിമർശനങ്ങൾ വീണ്ടും ഉയരുകയാണ്.

സിനിമയുടെ പ്രൊമോഷനുവേണ്ടിയുള്ള നവ്യ നായരുടെ തിരക്കഥയും ഒരു പദ്ധതിയുമായിരുന്നോ ഈ വിവാദമെന്നും സിനിമയുടെ പ്രമോഷന്‍ മാര്‍ക്കറ്റു ചെയ്തു കഴിഞ്ഞതിനു ശേഷം ഇപ്പോള്‍ അയാളെ പരസ്യമായി തള്ളിപ്പറയുന്നതാണോ എന്നും സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് ജിജി നിക്‌സൺ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

read also: മഹാ നടന്‍ ആണെന്ന് കരുതി ഭരിക്കാന്‍ അറിയണമെന്നില്ല, സുരേഷ് ഗോപി വരണം: താര സംഘടനയെക്കുറിച്ചു കൊല്ലം തുളസി

‘താങ്കളുടെ മുന്നില്‍ വച്ചല്ലേ ആരോടായാലും , അയാള്‍ക്കു താത്പര്യം വന്നാല്‍ ,അയാള്‍ സെക്സ് ചോദിക്കും എന്നു പറഞ്ഞതു? എന്തുകൊണ്ടു താങ്കള്‍ അതു് അപ്പോള്‍ തടഞ്ഞില്ല ? എന്തുകൊണ്ടു് അപ്പോള്‍ അതു താങ്കള്‍ തിരുത്തിപറഞ്ഞില്ല ?’ എന്നു ജിജി ചോദിക്കുന്നു

ജിജിയുടെ കുറിപ്പ് പൂർണ്ണ രൂപം

എന്തിനാണു നവ്യേ താങ്കള്‍ വിനായകനെ ഉപയോഗിച്ചു , താങ്കളുടെ സിനിമയുടെ പ്രമോഷന്‍ മാര്‍ക്കറ്റു് ചെയ്തു് കഴിഞ്ഞതിനു് ശേഷം, ഇപ്പോള്‍ അയാളെ പരസ്യമായി തള്ളിപ്പറയുന്നതും ,ക്രൂശിക്കാന്‍ ഏല്പിച്ചതും ? ‘ഒരുത്തീ’ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ചുകൊണ്ടു് നടി നവ്യ നായര്‍ പറഞ്ഞ വാക്കുകള്‍ ആവിതു ;

‘അവിടെ ഒരുപാട് പുരുഷന്മാരുണ്ടായിരുന്നു. പക്ഷേ എല്ലാവരും ചോദിക്കുന്നത് തന്നോടാണ്. അന്ന് മൈക്ക് വാങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമാണെങ്കിലും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണു്.വിനായകന്‍ നടത്തിയ പരാമര്‍ശം തെറ്റാണ്. സിനിമയില്‍ ഒപ്പം അഭിനയിച്ച ആളെന്ന നിലയില്‍ ക്ഷമ ചോദിക്കുന്നു.സ്ത്രീകളുടെ ശക്തിയാണു് ഈ സിനിമയിലൂടെ കാണിക്കുന്നത്. ഒരു സ്ത്രീ പ്രതികരണശേഷിയിലേക്ക് എങ്ങനെ എത്തുന്നു എന്നതാണ് സിനിമയിലൂടെ കാണിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമകാണാനാണ് താന്‍ എത്തിയതു് ‘ അവര്‍ തൃപ്പൂണിത്തുറയില്‍ മാധ്യമങ്ങളോടു് പറഞ്ഞു.

ശ്രീമതി നവ്യേ, വിനായകന്റെ സ്ത്രീകളുടെ മാനത്തിനു് നേരെയുള്ള വാളുയര്‍ന്നതു് ,താങ്കളുടെ സിനിമയുടെ പ്രമോഷനു് വേണ്ടി , താങ്കള്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്ലല്ലേ ? അപ്പോള്‍ അതിന്റെ ഉത്തരവാദിത്തം താങ്കളുടെതല്ലേ ? താങ്കളുടെ മുമ്ബില്‍ വച്ചല്ലേ അയാള്‍ ചില വനിതാ മാധ്യമ പ്രവര്‍ത്തകരോടു് സെക്സു് ചോദിച്ചതു് ? താങ്കളുടെ മുന്നില്‍ വച്ചല്ലേ ആരോടായാലും , അയാള്‍ക്കു് താത്പര്യം വന്നാല്‍ ,അയാള്‍ സെക്സു് ചോദിക്കും എന്നു് പറഞ്ഞതു് ? എന്തുകൊണ്ടു് താങ്കള്‍ അതു് അപ്പോള്‍ തടഞ്ഞില്ല ? എന്തുകൊണ്ടു് അപ്പോള്‍ അതു് താങ്കള്‍ തിരുത്തിപറഞ്ഞില്ല ?

സ്ത്രീകളുടെ ശക്തി കാണിക്കാന്‍ താങ്കളെടുത്ത സിനിമയുടെ പ്രമോഷന്‍ , അറിഞ്ഞൊ അറിയാതെയോ, സ്ത്രീകളെ തരം താഴ്ത്തിക്കൊണ്ടു്‌, സ്ത്രീകളെ അപമാനിച്ചുകൊണ്ടു് തന്നെ ആരംഭിച്ചതു് ഏതായാലും കഷ്ടം ആയിപോയി. അങ്ങനെ വിവാദത്തിന്റെ മറപറ്റി , സിനിമ എന്തായാലും അതിഗംഭീരമായി പ്രമോട്ടു് ചെയ്യപ്പെട്ടു്. ഇപ്പോള്‍ എല്ലാം കഴിഞ്ഞു് , നിങ്ങള്‍ ‘മാപ്പു് നാടകം ‘ അവതരിപ്പിക്കുക. എന്നിട്ടു് വിനായകനെ പരസ്യമായി തളളിപ്പറഞ്ഞു് അയാളുടെ സിനിമാ ജീവിതം തകര്‍ക്കുക. അയാളെ ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുത്തു് വിവാധത്തില്‍ നിന്നും രക്ഷ്പ്പെടുക. എന്നിട്ടു് ഞങ്ങളെ പോലുള്ള പാവപ്പെട്ടവരായ നിങ്ങളുടെ ആരാധകര്‍ എല്ലാം വിശ്വസിച്ചു്കൊള്ളണം.

ആദ്യം നിങ്ങള്‍ സ്ത്രീകളെ അപമാനിക്കുന്ന വേദിയില്‍ ഇരുന്നു് ചിരിച്ചു. പിന്നെ നിങ്ങള്‍ സെല്‍ഫിയെടുത്തു തിളങ്ങി. ഇപ്പോള്‍ നിങ്ങള്‍ ,അവിടെയുണ്ടായിരുന്ന പുരുഷന്മാരേയെല്ലാം ആക്ഷേപിക്കുകയും, പരഹസിക്കുകയും, വിനായകനെ കാര്യം കഴിഞ്ഞപ്പോള്‍ തള്ളിപറഞ്ഞു് ക്രൂശിക്കാന്‍ ഏല്പിക്കുകയും ചെയ്തു്. കൊള്ളാം അപാര തൊലിക്കട്ടി….. ഇങ്ങനെ ആണേല്‍ നിങ്ങള്‍ക്കു് ഒരുപാടു് സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ ലഭിക്കുകതന്നെ ചെയ്യും !!! കാരണം താങ്കള്‍ ഒരു് അസാധാരണ അഭിനയ പ്രതിഭ തന്നെ.

Share
Leave a Comment