
ബിഗ് ബോസ് സീസൺ 4 നു വർണ്ണാഭമായ തുടക്കം. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിൽ കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും പങ്കെടുക്കുന്നു.
‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’ എന്ന വിജയ ചിത്രത്തിൽ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി എത്തിയ താരം സൂരജ് തേലക്കാട്, മിനിസ്ക്രീനിലെ ‘നായകനും വില്ലനും’ ആയ റോൺസൺ വിൻസെന്റ്, കോമഡി ഷോകളിലെ സ്ഥിര സാന്നിധ്യം നടൻ അഖിൽ, നടി ധന്യ മേരി വര്‍ഗീസ്, ലക്ഷ്മി പ്രിയ, നവീൻ അറയ്ക്കല്‍ എന്നിവർക്കൊപ്പം മിസ് കേരള 2021 ഫൈനലിസ്റ്റ് നിമിഷ, ജിം ട്രെയ്നറും ബോഡി ബില്‍ഡറുമായ ജാസ്മിന് എം മൂസ, മോട്ടിവേഷനല്‍ സ്പീക്കർ ഡോ. റോബിന് രാധാകൃഷ്ണന്, ജാനകി സുധീർ, അശ്വിൻ വിജയ്, അപർണ മൾബറി തുടങ്ങിയവർ മത്സരാർത്ഥികളാകുന്നു.
ബിഗ് ബോസ് ഷോയിലെ ആദ്യത്തെ വിദേശ വനിതയാണ് അപർണ മൾബറി. ഇത്തവണ ബിഗ് ബോസ് ഷോ ഷൂട്ട് ചെയ്യുന്നത് മുംബൈയിലാണ്.
Post Your Comments